HOME
DETAILS

വെള്ളാപ്പള്ളി സ്നേഹവും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി; തിരുവനന്തപുരത്തെ തോൽവിയിൽ പിണറായിക്കും ആര്യ രാജേന്ദ്രനുമെതിരെ എം.വി ഗോവിന്ദന്റെ തുറന്ന വിമർശനം

  
Web Desk
December 22, 2025 | 3:58 PM

pinarayis ties with vellappally and anti-incumbency led to defeat mv govindan criticizes cm and arya rajendra over thiruvananthapuram loss

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ നേതാക്കൾക്കെതിരെ രൂക്ഷവിമർശനം. മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ചോരാൻ പ്രധാന കാരണം പാർട്ടി നേതാക്കളുടെ 'വെള്ളാപ്പള്ളി സ്നേഹമാണെന്ന് കമ്മിറ്റിയിൽ വിമർശനമുയർന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു ജില്ലാ കമ്മിറ്റി അംഗങ്ങളുടെ തുറന്നടിച്ചുള്ള പ്രതികരണം.

പ്രധാന വിമർശനങ്ങൾ

മലപ്പുറത്തിനെതിരെയും മുസ്ലിം വിഭാഗത്തിനെതിരെയും വിദ്വേഷ പ്രസ്താവനകൾ നടത്തിയ വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ ചേർത്തുപിടിച്ചത് തെറ്റായ സന്ദേശമാണ് നൽകിയത്. അയ്യപ്പ സംഗമ വേദിയിലേക്ക് വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്വന്തം കാറിൽ കയറ്റി കൊണ്ടുപോയത് മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ അതൃപ്തിയുണ്ടാക്കിയെന്നും ഇത് വോട്ട് ചോർച്ചയ്ക്ക് കാരണമായെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കൈവിട്ടുപോയതിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെതിരെ കടുത്ത ആക്ഷേപമാണ് ഉയർന്നത്. ആര്യയുടെ പ്രവർത്തന ശൈലിയും വിവാദങ്ങളും ജനങ്ങളെ കോർപ്പറേഷൻ ഭരണത്തിന് എതിരാക്കി. മുൻ ഭരണസമിതിയുടെ വീഴ്ചകൾ ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയെന്നും വിമർശനമുണ്ട്.

വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കുന്നതിൽ പാർട്ടി മെഷിനറി പരാജയപ്പെട്ടു. തെറ്റായ സ്ഥാനാർഥി നിർണ്ണയവും ഭരണത്തെ നിയന്ത്രിക്കാൻ പാർട്ടി നേതൃത്വത്തിന് കഴിയാത്തതും തിരിച്ചടിയായി.

ശബരിമല സ്വർണ്ണക്കൊള്ള വിവാദം തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പ്രതികൂലമായി ബാധിച്ചുവെന്നും യോഗം വിലയിരുത്തി.

തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചെടുത്തത് പാർട്ടിക്കേറ്റ വലിയ ആഘാതമായാണ് ജില്ലാ കമ്മിറ്റി കാണുന്നത്. പരാജയത്തെക്കുറിച്ച് കൂടുതൽ വിശദമായ ചർച്ചകൾക്കായി സംസ്ഥാന കമ്മിറ്റിക്ക് ശേഷം വീണ്ടും ജില്ലാ കമ്മിറ്റി ചേരാൻ തീരുമാനിച്ചിട്ടുണ്ട്.

 

 

following a major defeat in the thiruvananthapuram local body elections, the cpim district committee witnessed intense internal criticism. party leaders blamed chief minister pinarayi vijayan’s close ties with vellappally natesan for the loss of muslim minority votes. the committee also targeted former mayor arya rajendra, stating her style of functioning and various controversies turned the public against the corporation. state secretary m.v. govindan presided over the meeting where organizational failures and gold smuggling allegations were also cited as reasons for the bjp’s victory in the capital.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.ഐ.സി മെഗാ സർഗലയം: മെഹ്ബൂല മേഖലയും അബ്ബാസിയ ദാറുതർബിയ മദ്രസ്സയും ഓവറോൾ ചാമ്പ്യന്‍മാർ

Kuwait
  •  3 hours ago
No Image

എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള സമയം നീട്ടിനൽകണം; എസ്‌ഐആറിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം

Kerala
  •  4 hours ago
No Image

യുഡിഎഫ് അസോസിയേറ്റ് അംഗത്വ വിവാദം: വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നെ വന്നു കണ്ടിരുന്നു, വരുന്നില്ലെങ്കിൽ വേണ്ട'; മറുപടിയുമായി വി.ഡി സതീശൻ

Kerala
  •  4 hours ago
No Image

കുവൈത്തിലെ പ്രമുഖ സീഫുഡ് കമ്പനിയിൽ അവസരം; സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ, വാക്ക്-ഇൻ ഇന്റർവ്യൂ 24-ന്

Kuwait
  •  4 hours ago
No Image

യുഎഇയിലെ കനത്ത മഴ; രണ്ട് ദിവസത്തിനുള്ളിൽ ദുബൈ പൊലിസ് മറുപടി നൽകിയത് 39,000-ത്തിലധികം കോളുകൾക്ക്

uae
  •  4 hours ago
No Image

സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ ഗുണ്ടായിസം: രോഗിയെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ വൻ പ്രതിഷേധം; പൊലിസ് നടപടി

National
  •  4 hours ago
No Image

വാളയാർ ആൾക്കൂട്ടക്കൊല; നാല് പ്രതികൾ ബിജെപി അനുഭാവികൾ, ഒരാൾ സിഐടിയു പ്രവർത്തകൻ; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

Kerala
  •  4 hours ago
No Image

മരുഭൂമിയിൽ പ്ലാസ്റ്റിക് കൂമ്പാരങ്ങൾ; ദുബൈയിൽ അനധികൃത ഭക്ഷണ വിൽപനക്കാർക്കെതിരെ കർശന നടപടി

uae
  •  4 hours ago
No Image

2025-ൽ ഗൂഗിളിനെ ഭരിച്ചവർ: ട്രംപും മസ്കും ഒന്നാമത്; ഫുട്ബോളിൽ യമാൽ തരംഗം

Tech
  •  4 hours ago
No Image

മാമല കയറി, ശതാബ്ദി സന്ദേശം വിതറി; ഇടുക്കിയെ ഇളക്കി മറിച്ച് ശതാബ്ദി സന്ദേശയാത്ര

Kerala
  •  5 hours ago