HOME
DETAILS

ബഹ്‌റൈനില്‍ തെരുവ് കച്ചവടക്കാര്‍ക്ക് കര്‍ശന നിയന്ത്രണം; ലൈസന്‍സ് സ്വദേശികള്‍ക്ക് മാത്രം 

  
December 23, 2025 | 4:10 AM

new rules and regulations for mobile food vendors in the Bahrain

മനാമ: രാജ്യത്തെ തെരുവ് കച്ചവടക്കാര്‍ക്കും സഞ്ചരിക്കുന്ന ഭക്ഷണശാലകള്‍ക്കുമുള്ള (Mobile Food Vendors) നിയമങ്ങളും നിബന്ധനകളും വ്യക്തമാക്കി ബഹ്‌റൈന്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക്. ചെറുകിട സംരംഭങ്ങളെയും യുവജന നേതൃത്വം നല്‍കുന്ന ദേശീയ പദ്ധതികളെയും മുനിസിപ്പാലിറ്റികള്‍ പിന്തുണയ്ക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. പാര്‍ലമെന്റില്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ജലാല്‍ ഖാദം അല്‍ മഹ്ഫൂദ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മുനിസിപ്പാലിറ്റി കാര്യകൃഷി മന്ത്രി വാഇല്‍ അല്‍ മുബാറക് നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തിന്റെ സാംസ്‌കാരികവും നാഗരികവുമായ പ്രതിച്ഛായ ഉയര്‍ത്തുന്നതിനും പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും പൊതു സേവനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും മന്ത്രാലയം വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് മന്ത്രി പറഞ്ഞു. 2006 മുതല്‍ മുനിസിപ്പല്‍ കൗണ്‍സിലുകളുടെ തീരുമാനങ്ങളിലൂടെ തെരുവ് വ്യാപാര പ്രവര്‍ത്തനം നിയന്ത്രണവിധേയമാണെന്നും, ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഏകീകൃത മാനദണ്ഡങ്ങളാണ് എല്ലാ ഗവര്‍ണറേറ്റുകളിലും ബാധകമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ചട്ടങ്ങള്‍ വഴി ഈ തൊഴില്‍ ബഹ്‌റൈന്‍ പൗരന്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുക, അവര്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുക, പൊതുജനാരോഗ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിപ്പിക്കുക, പ്രവര്‍ത്തനം അനുവദിച്ചിരിക്കുന്ന ഇടങ്ങള്‍ ക്രമീകരിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതുപ്രകാരം 18 വയസ് പൂര്‍ത്തിയായ, ആരോഗ്യപരമായി യോഗ്യരായ, പകര്‍ച്ചവ്യാധികളില്ലാത്ത ബഹ്‌റൈന്‍ പൗരന്‍മാര്‍ക്കാണ് തെരുവ് വ്യാപാര ലൈസന്‍സ് അനുവദിക്കുക.

പ്രധാന നിയമങ്ങള്‍ ഇവയാണ്:

* ലൈസന്‍സ് ബഹ്‌റൈനികള്‍ക്ക് മാത്രം: തെരുവ് കച്ചവട ലൈസന്‍സ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 
* പ്രായപരിധി: അപേക്ഷകര്‍ക്ക് 18 വയസ്സോ അതില്‍ കൂടുതലോ ഉണ്ടായിരിക്കണം.
* ആരോഗ്യം: അപേക്ഷകര്‍ പകര്‍ച്ചവ്യാധികള്‍ ഇല്ലാത്തവരും ഫിസിക്കലി ഫിറ്റ്‌നസും ഉള്ളവരകണം.
*  മറ്റ് തൊഴിലുകള്‍ പാടില്ല: സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കോ പേരില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ (CR) ഉള്ളവര്‍ക്കോ ലൈസന്‍സ് ലഭിക്കില്ല.
* ലൈസന്‍സ് കൈമാറരുത്: ലൈസന്‍സ് അനുവദിക്കുന്നത് അപേക്ഷിച്ച വ്യക്തികള്‍ക്കാണ്. ഇത് മറ്റൊരാള്‍ക്ക് കൈമാറാന്‍ അനുവാദമില്ല.
* ഒരാള്‍ക്ക് ഒരു ലൈസന്‍സ് മാത്രം: അപേക്ഷിച്ച ആള്‍ക്ക്എല്ലാ മുനിസിപ്പാലിറ്റികളിലുമായി ഒരു ലൈസന്‍സ് മാത്രമേ അനുവദിക്കൂ. അപേക്ഷ ഇലക്ട്രോണിക് സംവിധാനം വഴി ആയതിനാല്‍ ഒരേ വ്യക്തിക്ക് ഒന്നിലധികം അപേക്ഷകള്‍ നല്‍കാനാകില്ല.
* കാലാവധി: ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് അനുവദിക്കുന്നത്. കാലാവധി അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് ഇത് പുതുക്കേണ്ടതുണ്ട്. 

Bahrain's Minister of Municipal Affairs and Agriculture, Wael Al Mubarak, has clarified the rules and regulations for street vendors and mobile food vendors in the country.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമങ്ങാട് ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Kerala
  •  6 hours ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി; ശിപാര്‍ശ അംഗീകരിച്ചു

Kerala
  •  7 hours ago
No Image

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ മുഖത്തടിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ പൊലിസ് കേസെടുത്തു

National
  •  7 hours ago
No Image

ക്രിസ്മസ്-പുതുവത്സര തിരക്ക്: ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിൻ സർവിസുകൾ; യാത്രക്കാർക്ക് ആശ്വാസം

Kerala
  •  7 hours ago
No Image

ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി?; വ്യവസായി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്; അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്.ഐ.ടി

Kerala
  •  7 hours ago
No Image

റിയല്‍ എസ്റ്റേറ്റില്‍ കൊച്ചിയല്ല; രാജ്യത്തെ ടയര്‍ 2 നഗരങ്ങളില്‍ ഇനി തിരുവനന്തപുരം നമ്പര്‍ വണ്‍

Kerala
  •  7 hours ago
No Image

മതനിന്ദ ആരോപണം വ്യാജം; ബംഗ്ലാദേശില്‍ ഫാക്ടറി തൊഴിലാളി കൊല്ലപ്പെട്ടത് തൊഴില്‍ തര്‍ക്കത്തെത്തുടർന്നെന്ന് കുടുംബം

International
  •  7 hours ago
No Image

എസ്.ഐ.ആർ: വോട്ടർപട്ടിക ഇന്ന് വരും: 24 ലക്ഷത്തോളം പേർ പട്ടികയ്ക്ക് പുറത്തായേക്കും

Kerala
  •  8 hours ago
No Image

യുപിയിൽ പ്രാർത്ഥനായോഗത്തിനിടെ റെയ്ഡ്; മതപരിവർത്തനം ആരോപിച്ച് നാല് പേരെ അറസ്റ്റ് ചെയ്തു

National
  •  8 hours ago
No Image

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവം: കൂടുതൽ യാത്രക്കാർക്ക് യാത്രാ വൗച്ചറുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

National
  •  8 hours ago