പ്രവാസി മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത; സലാല-കേരള സെക്ടറില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
മസ്‌കത്ത്: സലാലയില്‍ നിന്ന് കേരളത്തിലെ പ്രധാന റൂട്ടുകളില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അടുത്ത വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ സലാല-കൊച്ചി, കോഴിക്കോട് റൂട്ടുകളില്‍ പ്രതിവാരം രണ്ട് സര്‍വീസുകള്‍ വീതം നടത്തും.
സലാലയില്‍ നിന്നും കോഴിക്കോട്ടേക്ക് ശനി, ചൊവ്വ ദിവസങ്ങളിലും കൊച്ചിയിലേക്ക് ഞായര്‍, വ്യാഴം ദിവസങ്ങളിലുമാകും സര്‍വീസ് നടത്തുക. 50 റിയാല്‍ മുതലാണ് ടിക്കറ്റ് ആരംഭിക്കുന്നത്.
നേരത്തേ പുറത്തുവിട്ട സമ്മര്‍ ഷെഡ്യൂളില്‍ സലാലയില്‍ നിന്നും കേരളത്തിലെ പ്രധാന റൂട്ടുകളിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും റദ്ദാക്കിയത് അല്‍വുസ്ത, ദോഫാര്‍ തുടങ്ങിയ മേഖലകളിലെ മലയാളികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
ആയിരം കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാണ് പല പ്രവാസികളും നാട്ടിലേക്ക് യാത്ര ചെയ്തിരുന്നത്. മാര്‍ച്ച് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ മലയാളി പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകും. എന്നാല്‍ പുതിയ ഷെഡ്യൂളിലും കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് വിമാന സര്‍വീസുകളില്ല എന്നത് പ്രവാസികള്‍ക്ക് നിരാശ പകരുന്നു.
air india express is set to resume flight operations between salalah and kerala airports soon. this decision comes as a major relief for thousands of malayali expatriates in oman who have been facing travel difficulties and high ticket prices recently.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."