HOME
DETAILS

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

  
Web Desk
March 06, 2026 | 8:50 AM

teenager brutally murdered accused tries to eat flesh man arrested

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ പതിനാറുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിച്ച പ്രതി പിടിയിലായി. ദാമോ സ്വദേശിയായ ഗുഡ്ഡ പട്ടേൽ (46) ആണ് പൊലിസിന്റെ പിടിയിലായത്. ഭരത് വിശ്വകർമ്മ എന്ന 16 വയസ്സുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് സംഭവം. സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു ഭരത്. എന്നാൽ വഴിയിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതിയായ ഗുഡ്ഡ പട്ടേൽ. പിന്നാലെ ഇരുമ്പ് വടി ഉപയോഗിച്ച് ഭരതിനെ പിന്നിൽ നിന്ന് അടിച്ചു വീഴ്ത്തി. നിലത്തു വീണ കുട്ടിയെ ചുറ്റിക കൊണ്ട് അടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്.

അടിയേറ്റ് അലറി കരയുന്ന കുട്ടിയുടെ ശബ്ദം കേട്ട് ഗ്രാമവാസികൾ ഓടിക്കൂടുകയായിരുന്നു. ​കൊല്ലപ്പെട്ട ഭരതിന്റെ ശരീരത്തിൽ നിന്ന് പ്രതി മാംസം ഭക്ഷിക്കുന്നതും രക്തം കുടിക്കുന്നതും കണ്ടതോടെ പ്രദേശവാസികൾ അമ്പരന്നു. ഉടൻ തന്നെ ഗ്രാമവാസികൾ ഇയാളെ കീഴ്പ്പെടുത്തുകയും പൊലിസിനെ വിവരമറിയിക്കുകയുമായിരുന്നു.

പിടിയിലായ ഗുഡ്ഡ പട്ടേൽ എന്നയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് എന്ന് പൊലിസ് വ്യക്തമാക്കി. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഇയാൾ. എന്നാൽ കഴിഞ്ഞ ജനുവരിയിലാണ് ജയിൽ മോചിതനായത്.

പ്രതിക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക വൈകല്യങ്ങളുണ്ടോ എന്ന കാര്യവും പൊലിസ് പരിശോധിച്ചു വരികയാണ്. കൃത്യമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കും എന്ന് പൊലിസ് വക്താവ് അറിയിച്ചു. നിലവിൽ പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധവും ഭീതിയും നിലനിൽക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നു.

 

horror in madhya pradesh: man kills teen, attempts cannibalism. In a gruesome incident in Damoh, Madhya Pradesh, a 46-year-old man named Gudda Patel was arrested for the brutal murder of a 16-year-old boy, Bharat Vishwakarma.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍

International
  •  11 days ago
No Image

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

Kerala
  •  11 days ago
No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  11 days ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  11 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  11 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  11 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  11 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  11 days ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  11 days ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  11 days ago