HOME
DETAILS

വന്ദേഭാരതില്‍ ഇനി മലബാറി രുചിയും; നെയ്‌ച്ചോറും വറുത്തരച്ച ചിക്കന്‍ കറിയും മെനുവില്‍

  
March 06, 2026 | 4:29 AM

vande bharat express updates food menu with kerala specialities

 

തിരുവനന്തപുരം: തിരുവനന്തപുരം - കാസര്‍കോട്/മംഗളൂരു വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു റെയില്‍വേ പരിഷ്‌കരിച്ചു. യാത്രക്കാര്‍ക്ക് ബോറടിക്കാത്ത രീതിയില്‍ മൂന്ന് വ്യത്യസ്ത സെറ്റ് മെനുകളാണ് വിവിധ ദിവസങ്ങളിലായി വിളമ്പുക. കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിയ ട്രയല്‍ റണ്ണിന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥിരം മാറ്റം.

ഉച്ചഭക്ഷണവും രാത്രിഭക്ഷണവും (Lunch & Dinner)

നോണ്‍വെജ്- നെയ്‌ച്ചോറിനൊപ്പം വറുത്തരച്ച ചിക്കന്‍ കറി, മട്ടയരി ചോറിനൊപ്പം മലബാര്‍ ചിക്കന്‍ കറി, ചിക്കന്‍ ബിരിയാണി എന്നിവ ലഭിക്കും. എക്‌സിക്യുട്ടീവ് ക്ലാസില്‍ മട്ടയരി ചോറിനൊപ്പം മീന്‍ കറിയും ലഭ്യമാണ്.

വെജിറ്റേറിയന്‍- നെയ്‌ച്ചോര്‍, ഗോതമ്പ് പൊറോട്ട, വെജ് ബിരിയാണി, മലബാര്‍ പൊറോട്ട എന്നിവയ്‌ക്കൊപ്പം അടപ്രഥമന്‍, സേമിയ പായസം തുടങ്ങിയ മധുരപലഹാരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രഭാത ഭക്ഷണം (Breakfast)

വെജ്- ഇഡലി-വട-സാമ്പാര്‍, കടലക്കറിയും ഇടിയപ്പവും. ഉപ്പുമാവ് തുടങ്ങിയ കേരളീയ വിഭവങ്ങള്‍. കൂടെ ഉണ്ണിയപ്പമോ വട്ടയപ്പമോ ലഭിക്കും.

നോണ്‍വെജ്- മുട്ട ചിക്കിയത് (Scrambled Eggs), മുട്ട റോസ്റ്റ് എന്നിവയോടൊപ്പം ബ്രഡ് റോളും ടീ കേക്കും ഉള്‍പ്പെടുന്നു.

ലഘുഭക്ഷണം (Snacks)

വൈകുന്നേരങ്ങളില്‍ ഇലയട, പരിപ്പുവട, കൊഴുക്കട്ട, ചീര വട എന്നിവ മാറി മാറി നല്‍കും.

 

The Railways has revamped the catering menu for Thiruvananthapuram-Kasargod/Mangaluru Vande Bharat trains, introducing authentic Kerala dishes like Neychoru, Chicken Curry, and traditional snacks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  18 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  18 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  18 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  18 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  18 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  18 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  18 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  18 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  18 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  18 days ago