HOME
DETAILS

ഗള്‍ഫില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍: മനാമയിലെ ഇസ്‌റാഈല്‍, റിയാദിലെ യു.എസ് എംബസികള്‍ക്ക് നേരെ ആക്രമണം; സഊദി എയര്‍ ബേസിലേക്ക് 3 ബാലിസ്റ്റിക് മിസൈലുകള്‍ | Iran - US -Israel War Live Updates

  
Web Desk
March 06, 2026 | 5:52 AM

Iran targets Israeli embassy in Bahrain Saudi Arabia intercepts missile

റിയാദ്/മനമ/ദോഹ: ഇറാനെ യു.എസും ഇസ്‌റാഈലും ആക്രമിച്ചതിനെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം ഏഴാംദിവസത്തിലേക്ക് കടന്നു. 24 മണിക്കൂറിനുള്ളില്‍ ഗള്‍ഫിലെ ഡസന്‍ കണക്കിന് ലക്ഷ്യസ്ഥാനങ്ങളെയാണ് ഇറാന്‍ ആക്രമിച്ചത്. യുഎസ് സൈനിക താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളെയും അറബ് രാഷ്ട്രങ്ങളെയും തുര്‍ക്കിയെയും ലക്ഷ്യമിട്ടാണ് ഇറാന്റെ പ്രത്യാക്രമണങ്ങള്‍ നടക്കുന്നത്. ജിസിസി രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ നീക്കങ്ങളെ യൂറോപ്യന്‍ യൂണിയന്‍ ശക്തമായി അപലപിച്ചു. ബ്രസല്‍സില്‍ നടന്ന ജിസിസി ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കാജ കല്ലാസ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. 

സഊദി അറേബ്യ

സഊദി അറേബ്യയിലെ അല്‍ഖര്‍ജ് ഗവര്‍ണറേറ്റിലുള്ള പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസ് ലക്ഷ്യമിട്ടെത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ വെടിവെച്ചിട്ടതായി സഊദി പ്രതിരോധ സേന അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്‍പ് തന്നെ ആകാശത്തുവെച്ച് തകര്‍ക്കാന്‍ സാധിച്ചതായി പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
സഊദിയുടെ കിഴക്കന്‍ പ്രവിശ്യയിലും അല്‍ഖര്‍ജിന് കിഴക്കുമായി എത്തിയ രണ്ട് ഡ്രോണുകളും വ്യോമപ്രതിരോധ സേന തകര്‍ത്തിട്ടുണ്ട്. കിഴക്കന്‍ അല്‍ഖര്‍ജ് മേഖലയില്‍ ഒരു ക്രൂയിസ് മിസൈല്‍ കൂടി തകര്‍ത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി സ്ഥിരീകരിച്ചു.
ഇന്നലെയും റിയാദില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയുള്ള അല്‍ഖര്‍ജ് ലക്ഷ്യമിട്ട് സമാനമായ രീതിയില്‍ ആക്രമണശ്രമം നടന്നിരുന്നു. അന്ന് മൂന്ന് ക്രൂയിസ് മിസൈലുകളും മൂന്ന് ഡ്രോണുകളുമാണ് പ്രതിരോധ സേന തകര്‍ത്തത്. 

ബഹ്‌റൈന്‍

ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ ഇസ്‌റാഈല്‍ എംബസി ലക്ഷ്യമിട്ടും ഇറാന്‍ ആക്രമണം നടത്തി. എംബസി സ്ഥിതി ചെയ്യുന്ന ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍ ടവേഴ്‌സ് വാണിജ്യ സമുച്ചയത്തിന് നേരെയാണ് ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഇറാനിയന്‍ ഡ്രോണിനെ തകര്‍ത്തതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍

അമേരിക്കന്‍ സൈനിക സാന്നിധ്യമുള്ള ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസ് ലക്ഷ്യമിട്ടും ഡ്രോണ്‍ ആക്രമണമുണ്ടായി. ഖത്തര്‍ വ്യോമപ്രതിരോധ സേന ഡ്രോണുകള്‍ വിജയകരമായി പ്രതിരോധിച്ചു. ഇന്നലെ ദോഹയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും ജനലുകള്‍ക്കും മറ്റും അരികില്‍ നില്‍ക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.



Summary: Iran’s semi-official Fars News Agency has reported that overnight attacks on Bahrain’s capital, Manama, targeted the Financial Harbour Towers commercial complex, the location of the Israeli embassy in the city. The first week of the United States-Israel war on Iran and Tehran’s retaliatory strikes on nations hosting US forces and assets has engulfed the region and beyond into a broader conflict.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാമ്പ്യൻസ് ലീഗിൽ എംബാപ്പെ വിസ്മയം; റൊണാൾഡോയ്ക്കും മെസ്സിക്കുമൊപ്പം ചരിത്ര പട്ടികയിൽ

Football
  •  4 days ago
No Image

കുട്ടികളുടെ വീട്ടുവാതിൽക്കൽ സ്നേഹസമ്മാനങ്ങളുമായി ഷാർജയിലെ ഒരു കൂട്ടം അധ്യാപകർ; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി വീഡിയോ

uae
  •  4 days ago
No Image

കുടക് വനത്തിൽ കാണാതായ ശരണ്യക്കെതിരെ ബിജെപി പ്രദേശിക നേതാക്കളുടെ പരാതി; 'പ്രശസ്തിക്കായുള്ള നാടകമെന്ന്' ആരോപണം

crime
  •  4 days ago
No Image

"ഒഴിവാക്കാൻ ശ്രമിച്ച യുദ്ധത്തിൽ രാജ്യം വിജയിച്ചു"; പ്രതിരോധസേനയെ പ്രകീർത്തിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  4 days ago
No Image

ഇന്ന് നിശബ്ദപ്രചാരണം, വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തില്‍ സ്ഥാനാര്‍ഥികള്‍, നാളെ പോളിങ് ബൂത്തിലേക്ക്...

Kerala
  •  4 days ago
No Image

വെടിനിര്‍ത്തലില്‍ ലെബനാന്‍ ഉള്‍പെടുന്നില്ലെന്ന് നെതന്യാഹു; പ്രദേശത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കില്ല, ആക്രമണം തുടരും 

International
  •  4 days ago
No Image

ആനക്കൊമ്പല്ല, ഇനി ഉറുമ്പുകൾ; നെയ്‌റോബി വിമാനത്താവളത്തിൽ നിന്ന് 2,000 ഉറുമ്പുകളെ പിടികൂടി, ഉറുമ്പ് മാഫിയയ്ക്ക് പിന്നിൽ കോടികളുടെ വിപണി

crime
  •  4 days ago
No Image

  ഭാര്യയുടെ ചിത്രമുപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നു; പരാതിയുമായി എം.ബി രാജേഷ്

Kerala
  •  4 days ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണവില; ഒറ്റദിവസം കൊണ്ട് വർധിച്ചത് 11 ദിർഹം

uae
  •  4 days ago
No Image

വിനോദയാത്രക്കിടെ പാലക്കാട് സ്വദേശിനിയായ 15 കാരിയെ കർണാടകയിലെ വ്യൂ പോയിന്റിൽ വെച്ച് കാണാതായി

Kerala
  •  4 days ago