HOME
DETAILS

ശ്രീലേഖ പുറത്ത്;  ബി.ജെ.പിയുടെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥി വി.വി രാജേഷ്  

  
Web Desk
December 25, 2025 | 10:56 AM

bjp announces v v rajesh as mayor candidate in thiruvananthapuram12


തിരുവനന്തപുരം: തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ഥിയായി ബി.ജെ.പി വി.വി രാജേഷിനെ പ്രഖ്യാപിച്ചു. ആര്‍. ശ്രീലേഖ മേയറാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഒരു വിഭാഗം ഇതിനെ എതിര്‍ത്തിരുന്നു. വിഷയത്തില്‍ ശ്രീലേഖയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ നേതാക്കള്‍ കാര്യം ധരിപ്പിക്കുകയും ചെയ്തിരുന്നു. ശ്രീലേഖയെ മേയറാക്കുന്നതിനെതിരെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കിടയില്‍ തന്നെ ഭിന്നത ഉണ്ടായിരുന്നു. വി.വി രാജേഷിന് ആര്‍.എസ്.എസ് വിഭാഗത്തിന്റെ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു.

ബി.ജെ.പി ജില്ലാ അധ്യക്ഷനായിരുന്ന വി.വി രാജേഷിന്റെയും ആര്‍ ശ്രീലേഖയുടെയും പേരുകള്‍ ആയിരുന്നു കൂടുതല്‍ സാധ്യതയില്‍ ഉണ്ടായിരുന്നത്. രാജേഷിനെ മേയര്‍ ആക്കണമെന്നായിരുന്നു ആര്‍.എസ്.എസിന്റെയും അഭിപ്രായം. ഒപ്പം കരമന അജിത്, എം.ആര്‍ ഗോപന്‍ തുടങ്ങിയവരുടെ പേരുകള്‍ പരിഗണിക്കപ്പെട്ടിരുന്നു. ഇവരെയൊക്കെയും അവഗണിച്ച് ബി.ജെ.പിയില്‍ പ്രവര്‍ത്തി പരിചയം പോലുമില്ലാത്ത ആര്‍ ശ്രീലേഖക്കാണ് സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം പിന്തുണ പ്രഖ്യാപിച്ചത്.

കഴിഞ്ഞദിവസം കൗണ്‍സിലര്‍മാരെ നേരില്‍ കണ്ടും സംസ്ഥാന അധ്യക്ഷന്‍ അഭിപ്രായം ആരാഞ്ഞിരുന്നു. കൂടുതല്‍ പേരും ആര്‍ ശ്രീലേഖക്കെതിരെ എതിര്‍പ്പ് രേഖപ്പെടുത്തുകയായിരുന്നു. 

ശ്രീലേഖക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യത ഉള്ള സീറ്റ് വാഗ്ദാനം ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്. ഇടതുകോട്ടയായിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ നാല്‍പ്പതു വര്‍ഷത്തിനു ശേഷമാണ് ബി.ജെപി നേടുന്നത്.

 

 

bjp has announced v v rajesh as its mayoral candidate in thiruvananthapuram, putting an end to speculation about r sreelekha. the decision reportedly came amid internal differences within the party.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വോട്ട് ചെയ്യൂ, എസ്.യുവി നേടൂ, തായ്ലന്‍ഡ് യാത്ര നടത്തൂ, സ്വര്‍ണം നേടൂ' പൂനെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വാഗ്ദാനപ്പെരുമഴ

National
  •  3 hours ago
No Image

മധ്യവയസ്‌കനെ വഴിയിൽ തടഞ്ഞുനിർത്തി എടിഎം കാർഡ് തട്ടിയെടുത്തു: ഒരു ലക്ഷം രൂപ കവർന്ന മൂന്നംഗ സംഘം പിടിയിൽ

Kerala
  •  3 hours ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  3 hours ago
No Image

കുടുംബ വഴക്കിനിടെ വെടിവെപ്പ്: യുവാവിന് പരുക്കേറ്റു, സഹോദരി ഭർത്താവിനെതിരെ കേസ്

Kerala
  •  3 hours ago
No Image

എനർജി ഡ്രിങ്കുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്; വിദ്യാലയങ്ങളിലെ ഉപയോ​​ഗത്തിന് പൂർണ്ണ നിരോധനം

Kuwait
  •  4 hours ago
No Image

റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് കാട്ടി ട്രെയിൻ നിർത്തിച്ചു; കണ്ണൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ പിടിയിൽ

Kerala
  •  4 hours ago
No Image

"പപ്പാ, എനിക്ക് വേദനിക്കുന്നു": കാനഡയിൽ ചികിത്സ കിട്ടാതെ ഇന്ത്യൻ വംശജൻ മരിച്ചു; ആശുപത്രിയിൽ കാത്തിരുന്നത് 8 മണിക്കൂർ

International
  •  5 hours ago
No Image

പാലക്കാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു

Kerala
  •  5 hours ago
No Image

സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; യുവാവിന് 20,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  5 hours ago
No Image

'ഞാനാരെന്ന് നിനക്കിതുവരെ അറിയില്ല,ഇപ്പോ അറിയും' അലിഗഡ് സര്‍വ്വകലാശാല അധ്യാപകന് നേരെ വെടിയുതിര്‍ക്കുമ്പോള്‍ അക്രമി ആക്രോശിച്ചതിങ്ങനെ 

National
  •  5 hours ago