'വോട്ട് ചെയ്യൂ, എസ്.യുവി നേടൂ, തായ്ലന്‍ഡ് യാത്ര നടത്തൂ, സ്വര്‍ണം നേടൂ' പൂനെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വാഗ്ദാനപ്പെരുമഴ
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുക പതിവാണ്. അത് സാധാരണ ജനങ്ങളുടെ ആവശ്യങ്ങളോ അത്യാവശ്യങ്ങളോ ആയിരിക്കും.കളിസ്ഥലം, പൊതു ശൗചാലയം, ടിവി, കുടിവെള്ളം അങ്ങനെ പോകുന്നു വാഗ്ദാനങ്ങള്‍. എന്നാല്‍ പൂനെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയം. പുനെയില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന് മൂന്നാഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ വോട്ടര്‍മാരെ വാഗ്ദാന പെരുമഴ കൊണ്ട് മൂടി സ്ഥാനാര്‍ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്.
വിദേശ യാത്ര, വിലകൂടിയ കാറുകള്‍ വനിതകള്‍ക്ക് സാരി, ആഭരണം എന്നിങ്ങനെ വമ്പന്‍ വാഗ്ദാനങ്ങളാണ് തങ്ങള്‍ക്ക് വോട്ടു നല്‍കുന്നവര്‍ക്ക് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ലോഹ്ഗാവ് ധനോരി വാര്‍ഡില്‍ 11 വോട്ടര്‍മാര്‍ക്ക് നറുക്കെടുപ്പ് വഴി 1,100 സ്‌ക്വയര്‍ ഫീറ്റ് ഭൂമിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനുവേണ്ടി രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും ചെയ്തു. വിമന്‍ നഗറില്‍ തായ്‌ലന്റിലേക്ക് 5 ദിവസത്തെ വിനോദയാത്രയാണ് ഓഫര്‍. തീര്‍ന്നില്ല, എസ്.യു.വിയും ഇരുചക്ര വാഹനങ്ങളും സ്വര്‍ണവും നറുക്കെടുപ്പ് വഴി വോട്ടര്‍മാര്‍ക്ക് നല്‍കുമെന്നും സ്ഥാനാര്‍ഥികള്‍ പറയുന്നു.
വനിതാ വോട്ടര്‍മാര്‍ക്കും വീട്ടമ്മമാര്‍ക്കും പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. ശുദ്ധമായ സ്വര്‍ണവും വെള്ളിയും ഉപയോഗിച്ച് നിര്‍മിച്ച പൈത്തണി സാരികള്‍ ഇതിനോടകം വിതരണം ചെയ്തുകഴിഞ്ഞു. കായിക പ്രേമികളെ കൈയിലെടുക്കാന്‍ ഒരു ലക്ഷം സമ്മാനത്തുകയുള്ള ക്രിക്കറ്റ് ലീഗും ചിലയിടങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്.
ahead of the pune municipal elections, candidates are making eye-catching promises including foreign trips, land, cars, gold and luxury gifts, sparking debate over election ethics and voter influence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."