ജില്ലയില്‍ സി.പി.എമ്മിന് തലവേദനയായി വീണ്ടും കൂടുമാറ്റം
മട്ടാഞ്ചേരി: സി.പി.എമ്മിന് തലവേദനയായി ജില്ലയില്‍ വീണ്ടും പ്രവര്‍ത്തകരുടെ കൂടുമാറ്റം. വി.എസ് ഗ്രൂപ്പിന് നിര്‍ണായക സ്വാധീനമുള്ള കുമ്പളങ്ങി ഗ്രാമത്തിലെ നൂറു കണക്കിന് സി.പി.എമ്മുകാരാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്.
സി.പി.എമ്മിന്റെ മുന്‍ കുമ്പളങ്ങി ലോക്കല്‍ സെക്രട്ടറി കെ.കെ രാജുവിന്റെ നേതൃത്വത്തിലുള്ളവരാണ് സി.പി.ഐയിലേക്ക് ചേക്കേറുന്നത്. സി.പി.എമ്മിന്റെ ഭരണത്തിന്‍ കീഴില്‍ കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പഞ്ചായത്തംഗം, ആക്ടിങ് പ്രസിഡന്റ്, പട്ടികജാതി ക്ഷേമസഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് തൊഴിലാളികള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുള്ളയാളാണ് കെ.കെ രാജു.
ജില്ലയിലെ ഉദയംപേരൂരില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സി.പി.ഐയിലേക്കു പോയതിന്റെ ക്ഷീണം മാറുന്നതിന് മുന്‍പു തന്നെ കുമ്പളങ്ങിയിലുണ്ടായിരിക്കുന്ന പ്രതിസന്ധി സി.പി.എമ്മിന് തിരിച്ചടിയായി മാറും. സി.പി.എം പാര്‍ട്ടി ചില തല്‍പരകക്ഷികളുടെ കൈകളില്‍ അകപ്പെട്ടിരിക്കുന്നതായും സാധാരണക്കാര്‍ക്കും അധ:സ്ഥിത വിഭാഗങ്ങള്‍ക്കും ഈ പാര്‍ട്ടിയില്‍ രക്ഷയില്ലാതായെന്നും പാര്‍ട്ടി വിടുന്നവര്‍ പറഞ്ഞു.
സി.പി.എമ്മില്‍ നിന്നും രാജിവെക്കുന്ന കെ.കെ രാജുവിന്റെ ഭാര്യ ബിന്ദു മുന്‍ ജില്ലാ പഞ്ചായത്തംഗമായിരുന്നു. 26 ന് കുമ്പളങ്ങി ഇല്ലിക്കല്‍ ജംങ്ഷനില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ വെച്ച് സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, എറണാകുളം ജില്ലാ സെക്രട്ടറി പി രാജു എന്നിവര്‍ ചേര്‍ന്ന് പ്രവര്‍ത്തകരെ സ്വീകരിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."