തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പിയുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സി.പി.എം; നിരസിച്ച് കളക്ടര്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പിയുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സി.പി.എം പ്രതിഷേധിച്ചു. ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത 20 പേരെ മാറ്റി നിര്‍ത്തണമെന്ന് കൗണ്‍സിലര്‍ എസ്. പി ദീപക് ആവശ്യപ്പെട്ടു. ബലിദാനി പേരില്‍ ഉള്‍പ്പെടെയുള്ള പ്രതിജ്ഞ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ടെന്നും ദീപക് പറഞ്ഞു.
ചട്ടപ്രകാരം പ്രതിജ്ഞ എടുത്തവരുടെ വോട്ട് മാത്രം സാധുവായി കണക്കാക്കണം. ബിജെപി, യുഡിഎഫ് അംഗങ്ങളായ ഇരുപത് പേര്‍ ചട്ടം ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോപണം കളക്ടര്‍ നിരസിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ഇക്കാര്യം ഉന്നയിക്കണമായിരുന്നുവെന്നും സത്യപ്രതിജ്ഞ ചെയ്തവര്‍ ഒപ്പിട്ട് കൗണ്‍സിലര്‍ പദവി ഏറ്റെടുത്തു. ഇവര്‍ ആദ്യത്തെ കൗണ്‍സില്‍ യോഗത്തിലും പങ്കെടുത്തു. ഇനി കോടതിയെ ആണ് സമീപിക്കേണ്ടതെന്ന് കളക്ടര്‍ അനുകുമാരി പറഞ്ഞു.
കളക്ടറുടെത് തെറ്റായ നടപടിയെന്ന് എസ്. പി ദീപക് വീണ്ടും ഉന്നയിച്ചെങ്കിലുംഒരേ കാര്യം വീണ്ടും ആവര്‍ത്തിക്കേണ്ടെന്നും രേഖാമൂലം മറുപടി നല്‍കാമെന്നും കളക്ടര്‍ അറിയിച്ചു. തുടര്‍ന്ന് വോട്ടെണ്ണുന്നതിലേക്ക് കടക്കുകയായിരുന്നു.
The CPI(M) raised allegations of rule violations by BJP councillors during the oath-taking ceremony at the Thiruvananthapuram Corporation. Councillor S.P. Deepak demanded that the votes of 20 councillors who took oath in the name of “Ishwara” be declared invalid, stating that such oaths, including references to “Balidani,” were against prescribed rules.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."