HOME
DETAILS
MAL
പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്
Web Desk
December 26, 2025 | 11:32 AM
കൊച്ചി: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം. കെട്ടിടത്തിന്റെ ഒരു ഭാഗം മുഴുവനായും കത്തിനശിച്ചു. പ്ലൈവുഡ് ഉല്‍പന്നങ്ങള്‍ മുഴുവനായും കത്തിനശിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഗ്നിശമന സേനയുടെ 8 യൂണിറ്റുകളെത്തി തീഅണയ്ക്കുകയാണ്.
സ്ഥാപനത്തിലെ ഡ്രൈയറിന്റെ ഭാഗത്താണ് ആദ്യം തീ പിടിച്ചത്. പിന്നീട് പല ഭാഗങ്ങളിലേക്കായി പടരുകയായിരുന്നു. തീപിടിക്കുന്ന സമയം ഇവിടെ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കുകളില്ല. കുറുപ്പംപടി പൊലീസും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."