HOME
DETAILS

സുബ്രമണ്യന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന് രമേശ് ചെന്നിത്തല: ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയെന്ന് കെ.സി വേണുഗോപാല്‍

  
Web Desk
December 27, 2025 | 6:02 AM

subrahmanyanarrest-chennithala-and kcvenugopal statement

തിരുവനന്തപുരം:  എന്‍.സുബ്രമണ്യനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍.എന്‍ സുബ്രഹ്മണ്യനെതിരായ കേസ് രാഷ്ട്രീയ പക പോക്കലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

എന്തുകൊണ്ട് സമാന ഫോട്ടോ ഇട്ട ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കെസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. എത്രയോ ചിത്രങ്ങള്‍ ആരൊക്കെ പങ്കുവെക്കുന്നു. മുഖ്യമന്ത്രിക്ക് എതിരെ ആരും സംസാരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് മാത്രമേ മുഖ്യമന്ത്രിക്ക് ഓര്‍മയുള്ളു. കടകംപള്ളിയെ കണ്ടത് ഓര്‍മ ഇല്ലേ? രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുക്കാത്തത് ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

സുബ്രഹ്മണ്യന്റെ അറസ്റ്റില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചങ്ങലക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയാണെന്നും പൊലീസിന്റേത് ഇരട്ടത്താപ്പ് ആണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ സുബ്രഹ്മണ്യന്‍ കൊലപാതക കേസിലെ പ്രതിയാണോ എന്നും അദ്ദേഹം ചോദിച്ചു.

ശബരിമല സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുഖ്യമന്ത്രിയെയും ബന്ധിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് സുബ്രഹ്മണ്യന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധമുണ്ടാകാന്‍ എന്തായിരിക്കും കാരണം?' എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.

ഈ ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും സിപിഎം ആരോപിച്ചിരുന്നു.സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ഭാരതീയ ന്യായ സംഹിത (BNS) സെക്ഷന്‍ 192, കേരള പൊലിസ് ആക്ട് സെക്ഷന്‍ 120 എന്നിവ പ്രകാരമാണ് ചേവായൂര്‍ പൊലിസ് സ്വമേധയാ കേസെടുത്തത്.സുബ്രഹ്മണ്യന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലുറപ്പിൽ കേന്ദ്ര-കോൺഗ്രസ് പോര് മുറുകുന്നു; ജനുവരി 5 മുതൽ 'എംജിഎൻആർഇജിഎ ബച്ചാവോ ആന്ദോളൻ'; പ്രഖ്യാപനവുമായി ഖർ​ഗെ

National
  •  6 hours ago
No Image

കണ്ണൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായെന്ന് പരാതി; അന്വേഷണം

Kerala
  •  6 hours ago
No Image

മറ്റത്തൂരിൽ അപ്രതീക്ഷിത നീക്കം; കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബിജെപിക്കൊപ്പം ചേർന്നു; ഇരു കൂട്ടരുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വിജയം

Kerala
  •  7 hours ago
No Image

കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി കലുങ്കില്‍ തട്ടി മറിഞ്ഞു; കണ്ണൂരില്‍ വന്‍ അപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു, പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

കളിക്കുന്നതിനിടെ പിണങ്ങിയിറങ്ങി, പിന്നെ മടങ്ങിവന്നില്ല; ആറ് വയസ്സുകാരൻ സുഹാനായി വ്യാപക തിരച്ചിൽ‌

Kerala
  •  7 hours ago
No Image

ഗസ്സയിലെ കുരുന്നുകൾക്ക് ആശ്വാസം; പോഷകാഹാരങ്ങളും മരുന്നുകളുമായി 30 ടൺ സഹായമെത്തിച്ച് യുഎഇ

uae
  •  8 hours ago
No Image

കാര്യവട്ടത്തെ വിജയത്തിൽ ഇതിഹാസം വീണു; ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ

Cricket
  •  8 hours ago
No Image

റോഡ് വികസനം: അൽ വർഖ 1 ലേക്കുള്ള എൻട്രൻസ് നാളെ അടയ്ക്കും; ബദൽ മാർ​ഗങ്ങൾ അറിയാം

uae
  •  8 hours ago
No Image

പുതുവര്‍ഷം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; അറുനൂറിലധികം കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

National
  •  8 hours ago
No Image

ട്രെയിലർ നിയമങ്ങൾ ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ; കർശന നിർദ്ദേശങ്ങളുമായി അബൂദബി പൊലിസ്

uae
  •  9 hours ago