HOME
DETAILS

കളിക്കുന്നതിനിടെ പിണങ്ങിയിറങ്ങി, പിന്നെ മടങ്ങിവന്നില്ല; ആറ് വയസ്സുകാരൻ സുഹാനായി വ്യാപക തിരച്ചിൽ‌

  
Web Desk
December 27, 2025 | 1:55 PM

police intensify search for missing 6-year-old suhan in chittoor

പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറ് വയസ്സുകാരൻ സുഹാനായി തെരച്ചിൽ ഊർജിതമാക്കി പൊലിസ്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. 

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും പുറത്തേക്ക് പോയതാണെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. ഉച്ചയ്ക്ക് 12 മണിയോടെ വീടിനടുത്തുള്ള ഒരു ഇടവഴിയിൽ കുട്ടിയെ കണ്ടവരുണ്ട്, എന്നാൽ അതിനുശേഷം വിവരമൊന്നുമില്ല.

നീലഗിരി പബ്ലിക് സ്കൂളിലെ അധ്യാപികയാണ് സുഹാന്റെ അമ്മ. അച്ഛൻ വിദേശത്താണ്. സംഭവസമയത്ത് സഹോദരനും മുത്തശ്ശിയും ബന്ധുക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനടുത്തുള്ള രണ്ട് വീടുകളല്ലാതെ മറ്റൊരു സ്ഥലവും കുട്ടിക്ക് പരിചയമില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നു.

സ്ഥലത്തെ കുളങ്ങളിൽ ഫയർഫോഴ്സ് പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. നിലവിൽ പൊലിസ് സംഘം പ്രദേശത്ത് വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്. രാത്രിയിലും പരിശോധന തുടരാനാണ് പൊലിസിന്റെ തീരുമാനം.

The police have intensified their search for 6-year-old Suhan, who went missing in Chittoor on Saturday morning around 11 am. Authorities are urging anyone with information to come forward to aid in the search efforts



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി കലുങ്കില്‍ തട്ടി മറിഞ്ഞു; കണ്ണൂരില്‍ വന്‍ അപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു, പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഗസ്സയിലെ കുരുന്നുകൾക്ക് ആശ്വാസം; പോഷകാഹാരങ്ങളും മരുന്നുകളുമായി 30 ടൺ സഹായമെത്തിച്ച് യുഎഇ

uae
  •  2 hours ago
No Image

കാര്യവട്ടത്തെ വിജയത്തിൽ ഇതിഹാസം വീണു; ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ

Cricket
  •  2 hours ago
No Image

റോഡ് വികസനം: അൽ വർഖ 1 ലേക്കുള്ള എൻട്രൻസ് നാളെ അടയ്ക്കും; ബദൽ മാർ​ഗങ്ങൾ അറിയാം

uae
  •  3 hours ago
No Image

പുതുവര്‍ഷം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; അറുനൂറിലധികം കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

National
  •  3 hours ago
No Image

ട്രെയിലർ നിയമങ്ങൾ ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ; കർശന നിർദ്ദേശങ്ങളുമായി അബൂദബി പൊലിസ്

uae
  •  3 hours ago
No Image

പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു

Kerala
  •  3 hours ago
No Image

ധോണി ഇല്ലെങ്കിൽ ഞാൻ മികച്ച താരമാവുമെന്ന് ആളുകൾ പറയും, എന്നാൽ സംഭവം മറ്റൊന്നാണ്: ഇന്ത്യൻ ഇതിഹാസം

Cricket
  •  4 hours ago
No Image

താമസക്കാരും സ്ഥാപന ഉടമകളും ശ്രദ്ധിക്കുക: അബൂദബിയിൽ പൊതുസ്ഥലങ്ങൾ വികൃതമാക്കിയാൽ കനത്ത പിഴ

uae
  •  4 hours ago
No Image

യാത്രക്കാരുടെ വർധനവ്‌; ഇന്ത്യയിലെ 48 നഗരങ്ങളിൽ ട്രെയിൻ സർവീസുകൾ ഇരട്ടിയാക്കും

National
  •  4 hours ago