തൊഴിലുറപ്പിൽ കേന്ദ്ര-കോൺഗ്രസ് പോര് മുറുകുന്നു; ജനുവരി 5 മുതൽ 'എംജിഎൻആർഇജിഎ ബച്ചാവോ ആന്ദോളൻ'; പ്രഖ്യാപനവുമായി ഖർഗെ
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ 'എംജിഎൻആർഇജിഎ ബച്ചാവോ ആന്ദോളൻ' പ്രഖ്യാപിച്ച് കോൺഗ്രസ്. ജനുവരി 5 മുതൽ രാജ്യമെമ്പാടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അറിയിച്ചു.
പദ്ധതിയുടെ പേര് 'വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)' അഥവാ 'ജി രാം ജി' എന്നാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഈ നീക്കം മഹാത്മാഗാന്ധിയെ അപമാനിക്കുന്നതാണെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.
ഡൽഹിയിൽ നടന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (CWC) യോഗത്തിന് ശേഷമാണ് ഖർഗെ പ്രഖ്യാപനം നടത്തിയത്. പദ്ധതിയെ സംരക്ഷിക്കുമെന്ന് 91 സി.ഡബ്ല്യു.സി അംഗങ്ങൾ യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
കേന്ദ്ര സർക്കാർ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുകയാണെന്നും കോർപ്പറേറ്റുകളെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
ഗാന്ധിജിയുടെ പേര് പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് ഗ്രാമീണ ജനതയുടെ അവകാശങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ വിശദീകരണം
അതേസമയം, പേര് മാറ്റത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി രംഗത്തെത്തി. ഗാന്ധിജിയുടെ അവസാന വാക്കുകളെ ആസ്പദമാക്കിയാണ് 'ജി റാം ജി' എന്ന പേര് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
വെറും പേര് മാറ്റം മാത്രമല്ല ഇതെന്നും, തൊഴിൽ ദിനങ്ങൾ 125 ആയി ഉയർത്തുന്നതുൾപ്പെടെയുള്ള വിപുലമായ പരിഷ്കാരങ്ങൾ പദ്ധതിയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
The Congress party has announced a nationwide protest, 'MGNREGA Bachao' (Save MGNREGA), against the government's decision to rename the Mahatma Gandhi National Rural Employment Guarantee Act (MGNREGA) to VB-G RAM G Act, 2025. The protests, starting January 5, aim to protect the scheme's name and ensure the rights of rural workers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."