HOME
DETAILS

കുഞ്ഞുമോനേ...നീ എവിടെ പോയി?; ചിറ്റൂരില്‍ ആറുവയസ്സുകാരനെ കാണാതായിട്ട് 20 മണിക്കൂര്‍ പിന്നിട്ടു, തെരച്ചില്‍ പുനരാരംഭിച്ചു, വീട് വിട്ടിറങ്ങിയത് സഹോദരനോട് പിണങ്ങി

  
Web Desk
December 28, 2025 | 3:32 AM

six-year-old boy missing in chittur palakkad search operations resumed

പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരനായ സുഹാന് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സുഹാനെ കാണാതാവുന്നത്.  സഹോദരനോട് പിണങ്ങി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. അഗ്നി രക്ഷാ സേനയാണ് തെരച്ചില്‍ നടത്തുന്നത്. ഇന്നലെ നടത്തിയ തെരച്ചിലിനിടെക്ക് ഡോഗ് സ്‌ക്വാഡിലെ നായ വന്നു നിന്ന കുളത്തെ കേന്ദ്രീകരിച്ചാണ് തെരച്ചില്‍. ചിറ്റൂര്‍, അമ്പാട്ടുപാളയം മേഖലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. എരുമങ്ങോട് പ്രദേശത്തുള്ള കുളങ്ങളില്‍ പരിശോധന നടത്താനാണ് തീരുമാനം. 

ചിറ്റൂര്‍ മേഖലയില്‍ പൊലിസിന്റെ അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും പൊലിസ് പരിശോധന നടത്തുന്നുണ്ട്. 

കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞ് പിതാവ് അനസ് വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. 
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പോയി കളിച്ച ശേഷം വീട്ടിലെത്തി സുഹാന്‍ സഹോദരനൊപ്പം ടി.വി കാണുകയായിരുന്നു. ഇതിനിടെ രണ്ടാളും തമ്മില്‍ പിണങ്ങി. അതിനുശേഷം സുഹാന്‍ വീട് വിട്ടിറങ്ങുകയായിരുന്നു. സുഹാന്റെ സഹോദരനും വല്ലിമ്മയും മാതാവിന്റെ സഹോദരിയും മക്കളുമാണ് സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. സുഹാനെ പോയ വിവരം സഹോദരന്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തി. ഒരു വിവരവും ലഭിക്കാതായതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സുഹാന്‍ പോകാന്‍ സാധ്യതയുള്ള സുഹൃത്തുക്കളുടെ വീട്ടിലും സ്‌കൂള്‍ പരിസരത്തും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്നലെ പൊലിസും ഡോഗ് സ്‌ക്വാഡും അഗ്‌നിരക്ഷാസേനയും പരിശോധിച്ചെങ്കിലും വിവരം ലഭിച്ചിട്ടില്ല. മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരോടും വ്യാപാരികളോടുമെല്ലാം പൊലിസ് സുഹാനെ കുറിച്ച് അന്വേഷിച്ചിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്. 

ചിറ്റൂര്‍ കറുകമണി, എരുംങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനാണ് സുഹാന്‍. സുഹാന്റെ മാതാവ് നീലഗിരി പബ്ലിക് സ്‌കൂള്‍ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോള്‍ സ്‌കൂളിലായിരുന്നു അവര്‍.

 

search continues for six-year-old suhan missing from chittur in palakkad as police, fire force, and dog squad intensify efforts across nearby areas.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kerala
  •  6 hours ago
No Image

കൗമാരക്കാർക്ക് ഫോണും ഷോട്‌സും വേണ്ട; നിരോധനം ഏർപ്പെടുത്തി യു.പിയിലെ ഖാപ് പഞ്ചായത്ത്

National
  •  6 hours ago
No Image

ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് ബേക്കറി കടയ്ക്കു തീ പിടിച്ചു

Kerala
  •  7 hours ago
No Image

ഹൂതികളെ നേരിടാനുള്ള തന്ത്രം; സൊമാലി ലാൻഡിനെ ആദ്യം അംഗീകരിക്കുന്ന രാഷ്ട്രമായി ഇസ്‌റാഈല്‍

International
  •  7 hours ago
No Image

രണ്ട് സെക്കൻഡില്‍ 700 കി.മീ വേഗം; റെക്കോഡിട്ട് ചൈനയുടെ മാഗ്‌ലേവ് ട്രെയിന്‍

International
  •  7 hours ago
No Image

കുറ്റം ചുമത്താതെ ഡോ. ഹുസാമിനെ ഇസ്‌റാഈല്‍ തടവിലാക്കിയിട്ട് ഒരു വര്‍ഷം

International
  •  7 hours ago
No Image

വടക്കേപ്പുഴ ടൂറിസം പദ്ധതിക്ക് കെ.എസ്.ഇ.ബിയുടെ പച്ചക്കൊടി

Kerala
  •  7 hours ago
No Image

പിതാവിൻ്റെ കർമപഥങ്ങൾ പിന്തുടരാൻ എ.പി സ്മിജി; മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ.പി ഉണ്ണികൃഷ്ണന്റെ മകൾ ഇനി വൈസ് പ്രസിഡന്റ്

Kerala
  •  7 hours ago
No Image

കൊല്ലം സ്വദേശി ഹൃദയാഘാതംമൂലം ഒമാനിൽ അന്തരിച്ചു

oman
  •  7 hours ago
No Image

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ്; അട്ടിമറികളും അപ്രതീക്ഷിത കൂട്ടുകെട്ടുകളും

Kerala
  •  7 hours ago