വിദ്യാര്‍ഥികളുടെയിടയില്‍ ലഹരി വസ്തുക്കളുടെ ഉപഭോഗം വര്‍ധിച്ചു: ഋഷിരാജ് സിംഗ്
അമ്പലപ്പുഴ: വിദ്യാര്‍ഥികളുടെയിടയില്‍ ലഹരി വസ്തുക്കളുടെ ഉപഭോഗം വര്‍ധിച്ചുവരുകയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. സംസ്ഥാനത്ത് കൊച്ചിയാണ് ലഹരിവസ്തുക്കളുടെ ദുരുപയോഗത്തില്‍ മുന്നിലെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ മറിയാ മോണ്ടിസോറി സെന്റട്രല്‍ സ്‌കൂളിന്റെ സില്‍വര്‍ ജൂബിലിയാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഋഷിരാജ് സിംഗ.് മയക്കുമരുന്ന് ദുരുപയോഗം ദിവസേന വര്‍ദ്ധിച്ചുവരുകയാണ്.
മൂന്നു വര്‍ഷത്തിനിടെ 65 ശതമാനം മയക്കുമരുന്നു കേസുകളാണ് വര്‍ധിച്ചത്. സ്‌കൂള്‍, കോളജ് പരിസരത്തെ മയക്കുമരുന്നിന്റെ വില്‍പ്പന തടയാനാണ് എക്‌സൈസ് വകുപ്പ് പ്രാധാന്യം നല്‍കുന്നത്. ഗുളികകളില്‍ മയക്കുവരുന്ന് കലര്‍ത്തിയ വില്‍പ്പന വ്യാപകമായിട്ടുണ്ട്. എവിടെയെങ്കിലും പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.
കെ ബാലചന്ദ്രന്‍ നായര്‍ അധ്യക്ഷനായിരുന്നു. കെ ഹരികുമാര്‍, ജി. ഗംഗാദത്തന്‍ പ്രിന്‍സിപ്പാള്‍ സുലേഖ ഡി,. പി റ്റി എ പ്രസിഡന്റ് വി അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."