HOME
DETAILS

ശ്രീനാരായണ ഗുരുവിന്റെ 'നമുക്കു ജാതിയില്ല' പ്രഖ്യാപനത്തിന്റെ ശതാബ്ദി

  
backup
September 10 2016 | 01:09 AM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b4%be%e0%b4%b0%e0%b4%be%e0%b4%af%e0%b4%a3-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8


ആലപ്പുഴ: ശ്രീനാരായണ ഗുരുവിന്റെ 'നമുക്കു ജാതിയില്ല' പ്രഖ്യാപനത്തിന്റെ നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 30ന് ഉച്ചകഴിഞ്ഞ് ആലപ്പുഴ നഗരത്തില്‍ നടക്കും. സെപ്റ്റംബര്‍ 21ന് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നതിനു മുന്നോടിയായി സെപ്റ്റംബര്‍ 20ന് വൈകിട്ട് ആറിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 'നമുക്കു ജാതിയില്ല' പ്രഖ്യാപനത്തെ അനുസ്മരിച്ച് നവോത്ഥാന ജ്വാല തെളിയിക്കും. ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ആഘോഷപരിപാടികളുടെ നടത്തിപ്പിനായി സെപ്റ്റംബര്‍ 17ന് സംഘാടക സമിതി രൂപീകരിക്കും.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സംഘാടക സമിതികള്‍ രൂപീകരിക്കണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, സാക്ഷരത മിഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, രാഷ്ട്രീയ കക്ഷികള്‍, ബഹുജന സംഘടനകള്‍ എന്നിവരടങ്ങുന്ന സമിതികളാണ് രൂപീകരിക്കുക. എല്ലാ ഗ്രാമപഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിലും സംഘാടനസമിതിയുടെ നേതൃത്വത്തില്‍ 20ന് നവോത്ഥാനജ്വാല തെളിയിക്കും.
ജില്ലാതല ഉദ്ഘാടന പരിപാടിയുടെ നടത്തിപ്പിനായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, ധനകാര്യമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്, ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍, കെ.സി. വേണുഗോപാല്‍ എം.പി. എന്നിവര്‍ രക്ഷാധികാരികളായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍(ചെയര്‍മാന്‍), നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് (വര്‍ക്കിങ് ചെയര്‍മാന്‍), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ ദലീമ ജോജോ, ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റുമാരായ പ്രജിത്ത് കാരിക്കല്‍, അഡ്വ. ഷീന സനല്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. വിശ്വംഭരപണിക്കര്‍ (വൈസ് ചെയര്‍മാന്‍മാര്‍), ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. റോയി (ജനറല്‍ കണ്‍വീനര്‍), വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി. അശോകന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി. സുദര്‍ശനന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ. പ്രദീപ് കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി. ശശിധരന്‍പിള്ള, അമ്പലപ്പുഴ തഹസില്‍ദാര്‍ ആശ സി. എബ്രഹാം, (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരടങ്ങിയ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.റ്റി. മാത്യു എന്നിവര്‍ ചെയര്‍മാന്‍മാരായി സബ് കമ്മിറ്റിയും രൂപീകരിച്ചു. സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ബഹുജന സംഘടനകള്‍ എന്നിവയെ ഉള്‍ക്കൊള്ളിച്ച് സംഘാടകസമിതി വിപുലീകരിക്കും.നവോത്ഥാന ജ്വാല തെളിയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡന്റ് ദലീമ ജോജോ, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്തു മന്ത്രിയുടെ പ്രതിനിധി അരുണ്‍ കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  9 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  30 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  35 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago