ഓണസമൃദ്ധി- പഴം പച്ചക്കറി വിപണി തുറന്നു
ഹരിപ്പാട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ 'ഓണ സമൃദ്ധി' പഴം പച്ചക്കറി വിപണിക്ക് തുടക്കമായി.
ഹരിപ്പാട് ബ്ലോക്കിന്റെ പരിധിയിലുള്ള തൃക്കുന്നപ്പുഴ, കാര്‍ത്തികപ്പള്ളി, ചിങ്ങോലി, ചെറുതന, വീയപുരം, ഹരിപ്പാട്, കുമാരപുരം, പള്ളിപ്പാട് എന്നീ കൃഷിഭവനുകളിലാണ് വിപണികള്‍ ആരംഭിച്ചത്. 13-ന് സമാപിക്കും. ഹരിപ്പാട് ബ്ലോക്ക്തല ഉദ്ഘാടനം ഹരിപ്പാട് കൃഷിഭവന് അങ്കണത്തില്‍ സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ പ്രൊഫ. സുധാസുശീലന് അധ്യക്ഷത വഹിച്ചു. ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് ബിജു കൊല്ലശേരി ആദ്യ വില്പന നടത്തി.
വൈസ് ചെയര്മാന് എം.കെ. വിജയന്, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ഫസീല ബീഗം ഹരിപ്പാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എലിസബത്ത് ഡനിയല്‍,കൃഷി ഓഫീസര്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."