HOME
DETAILS

പുതുവത്സരാഘോഷ ലഹരിയിൽ ദുബൈ; ഈ ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമായി സംവരണം ചെയ്ത് അധികൃതർ

  
Web Desk
December 30, 2025 | 12:08 PM

new year celebrations in dubai authorities reserve selected beaches exclusively for families safety measures announced

ദുബൈ: പുതുവത്സരാഘോഷത്തിനായി ദുബൈ ഒരുങ്ങുമ്പോൾ, കുടുംബങ്ങൾക്ക് സുഗമവും ആസ്വാദ്യകരവുമായ അനുഭവം ഉറപ്പാക്കാൻ നടപടികളുമായി അധികൃതർ. കുടുംബ സൗഹൃദമായ ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, നാല് പൊതു ബീച്ചുകൾ പുതുവത്സര ദിനങ്ങളിൽ കുടുംബങ്ങൾക്ക് മാത്രമായി സംവരണം ചെയ്തതായി ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.

2025 ഡിസംബർ 31 മുതൽ 2026 ജനുവരി 1 വരെ നീണ്ടുനിൽക്കുന്ന പുതുവത്സര അവധിക്കാലത്താണ് നടപടി നടപ്പിലാക്കുന്നത്. കുട്ടികളുടെയും കുടുംബങ്ങളുടെയും സുരക്ഷയും സൗകര്യങ്ങളും മുൻനിർത്തി ഏർപ്പെടുത്തിയ നീക്കം, താമസക്കാർക്കും സന്ദർശകർക്കും ഒരു സന്തോഷകരമായ അനുഭവം നൽകുമെന്നാണ് ദുബൈ മുനിസിപ്പാലിറ്റി അധികൃതരുടെ നിലപാട്.

കുടുംബങ്ങൾക്കായി സംവരണം ചെയ്ത നാല് ബീച്ചുകൾ

  • ജുമൈറ ബീച്ച് 2
  • ജുമൈറ ബീച്ച് 3
  • ഉമ്മു സുഖീം ബീച്ച് 1
  • ഉമ്മു സുഖീം ബീച്ച്

ദുബൈ പൊലിസ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ), ദുബൈ റെസിലിയൻസ് സെന്റർ എന്നിവയുമായുള്ള പൂർണ്ണ ഏകോപനത്തോടെയാകും ഇത് നടപ്പാക്കുക. പൊതു സുരക്ഷ, ട്രാഫിക് മാനേജ്മെന്റ്, അടിയന്തര സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ് ഇത്. ബീച്ചുകളും പൊതു പാർക്കുകളും വിനോദ സൗകര്യങ്ങളും ഉൾപ്പെടെ, മാലിന്യ സംസ്കരണം, പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, സുരക്ഷാ നടപടികൾ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

പുതുവത്സരാഘോഷത്തിന്റെ തിരക്കിനിടയിൽ കുടുംബങ്ങൾക്ക് സമാധാനപരമായി ആഘോഷിക്കാൻ അവസരം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 

dubai authorities announce special new year celebrations reserving selected beaches exclusively for families to ensure safety crowd control and comfort restrictions apply during peak hours with security checks entry regulations parking guidance and public transport arrangements visitors are advised to follow official instructions enjoy fireworks responsibly and plan early for smooth access and holiday traffic management updates citywide events schedules

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസം പുറത്ത്; പുതിയ സീസണിനൊരുങ്ങുന്ന ആർസിബിക്ക് വമ്പൻ തിരിച്ചടി

Cricket
  •  5 hours ago
No Image

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം; 12 പേർക്ക് പരുക്ക്

Kerala
  •  5 hours ago
No Image

പ്രവാസികൾക്ക് തുടർച്ചയായി ആറു മാസത്തിലധികം പുറംരാജ്യങ്ങളിൽ താമസിക്കാനാകില്ല; പുതിയ നിയമവുമായി കുവൈത്ത്

Kuwait
  •  5 hours ago
No Image

ഇന്ത്യക്കൊപ്പം ഒന്നിലധികം ലോക കിരീടങ്ങൾ നേടിയ അവനെ ടെസ്റ്റിൽ എടുക്കണം: ഉത്തപ്പ

Cricket
  •  5 hours ago
No Image

2025ലെ ഇന്ത്യയുടെ ഏറ്റവും മികച്ച താരം അവനാണ്: അശ്വിൻ

Cricket
  •  6 hours ago
No Image

മുന്‍ ദേവസ്വം മന്ത്രിയെന്ന നിലയില്‍ കാര്യങ്ങള്‍ ചോദിച്ചു, അറിയാവുന്നവ പറഞ്ഞു- കടകംപള്ളി

Kerala
  •  6 hours ago
No Image

അബൂ ഉബൈദ- സയണിസ്റ്റ് നുണകള്‍ തുറന്നു കാട്ടിയ പോരാളി, ലോകം കാതോര്‍ത്ത ശബ്ദം 

International
  •  6 hours ago
No Image

രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Kerala
  •  7 hours ago
No Image

'അവസാന ശ്വാസം വരേയും ഫലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിക്കും, രക്തസാക്ഷികളുടെ പാത പിന്തുടരും'  സ്വാതന്ത്ര്യം നേടുവോളം പോരാട്ടമെന്ന് പ്രഖ്യാപിച്ച് ഖസ്സാം ബ്രിഗേഡിന്റെ പുതിയ വക്താവ് 'അബൂ ഉബൈദ'

International
  •  7 hours ago
No Image

 നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

Kerala
  •  8 hours ago