'അടുത്ത ഖവാജയുടെ യാത്ര എളുപ്പമാകുമെന്ന് കരുതുന്നു'; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഉസ്മാൻ ഖവാജ
ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെ ആഷസ് പോരാട്ടത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഓസ്‌ട്രേലിയൻ താരം ഉസ്മാൻ ഖവാജ. ഓസ്‌ട്രേലിയൻ ടീമിലെത്തിയ ആദ്യ മുസ് ലിം താരമായ 39-കാരനായ ഖവാജ, 15 വർഷം നീണ്ട തന്റെ കരിയറിനാണ് വിരാമമിടുന്നത്.
ഞായറാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ (SCG) ആരംഭിക്കുന്ന ടെസ്റ്റ് ഖവാജയുടെ അവസാന മത്സരമായിരിക്കും. തന്റെ അരങ്ങേറ്റം നടന്ന അതേ മൈതാനത്തുതന്നെ കരിയർ അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
"സംതൃപ്തിയോടെയാണ് ഞാൻ പടിയിറങ്ങുന്നത്. ഓസ്ട്രേലിയക്കായി ഇത്രയധികം മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്," വിരമിക്കൽ പ്രഖ്യാപനത്തിൽ ഖവാജ പറഞ്ഞു.
"ഞാൻ പാകിസ്ഥാനിൽ നിന്നുള്ള ഒരു മുസ് ലിമാണ്. ഓസ്‌ട്രേലിയൻ ടീമിൽ ഞാൻ കളിക്കില്ലെന്ന് പണ്ട് പലരും പറഞ്ഞിരുന്നു. എന്നാൽ ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നു," വികാരാധീനനായി കൊണ്ട് ഖവാജ പറഞ്ഞു.
കുട്ടിക്കാലത്ത് ഇസ്ലാമാബാദിൽ നിന്ന് കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഖവാജയ്ക്ക് വംശീയമായ പല വെല്ലുവിളികളും കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്നിരുന്നു. ഓസ്‌ട്രേലിയൻ ടീമിലെ ഏക ഏഷ്യൻ വംശജനായിരുന്നു അദ്ദേഹം.
ഉസ്മാൻ ഖവാജ ഫൗണ്ടേഷനിലൂടെ അഭയാർത്ഥികൾക്കും ദരിദ്ര പശ്ചാത്തലത്തിലുള്ള യുവാക്കൾക്കും ക്രിക്കറ്റ് പരിശീലനവും വിദ്യാഭ്യാസവും നൽകി അദ്ദേഹം വലിയ സാമൂഹിക സേവനവും നടത്തുന്നുണ്ട്.
പൈലറ്റ് കൂടിയായ ഖവാജ, ടെസ്റ്റ് ക്രിക്കറ്റിൽ 16 സെഞ്ച്വറികൾ ഉൾപ്പെടെ 43.39 ശരാശരിയിൽ 6,206 റൺസ് നേടിയിട്ടുണ്ട്. എന്നാൽ സമീപകാലത്ത് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ അദ്ദേഹം കരിയറിന്റെ അവസാന നാളുകളിൽ കടുത്ത വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു.
പരുക്കിനെത്തുടർന്ന് ടീമിൽ നിന്ന് പുറത്തായ സമയത്ത് മുൻ കളിക്കാരും മാധ്യമങ്ങളും തന്നെ വംശീയമായി വേട്ടയാടിയെന്ന് ഖവാജ വെളിപ്പെടുത്തി. "അവൻ മടിയനാണ്, സ്വാർത്ഥനാണ്, ടീമിനോട് പ്രതിബദ്ധതയില്ല" തുടങ്ങിയ പഴയ വംശീയ സ്റ്റീരിയോടൈപ്പുകൾ തനിക്കെതിരെ വീണ്ടും ഉയർന്നുവന്നതിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.
തന്റെ കരിയറിലെ അവസാന ആഷസ് പരമ്പരയിൽ ടീമിൽ നിന്ന് പലതവണ ഒഴിവാക്കപ്പെട്ടത് വിരമിക്കാനുള്ള ശരിയായ സമയമാണെന്ന സൂചനയായി താൻ കണക്കാക്കിയെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റിന് പുറമെ 40 ഏകദിനങ്ങളിലും 9 ട്വന്റി20 മത്സരങ്ങളിലും ഖവാജ ഓസ്‌ട്രേലിയൻ ജേഴ്സിയിൽ കളത്തിലിറങ്ങിയിട്ടുണ്ട്.
veteran australian batter usman khawaja announced retirement from all formats of cricket reflecting on his journey expressing hope future players named khawaja find easier paths inspiring fans with resilience career milestones leadership and contribution to australian cricket worldwide legacy impact
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."