നിരന്തരം വർഗീയ പരാമർശങ്ങൾ: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി
കോഴിക്കോട്: നിരന്തരമായി വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പൊലിസിൽ പരാതി. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എസ്. സുനന്ദാണ് ഡിജിപിക്ക് പരാതി നൽകിയത്. പൊതുസമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി കലാപത്തിന് ആഹ്വാനം ചെയ്യാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു. വിഷയത്തിൽ പൊലിസ് കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സുനന്ദ് വ്യക്തമാക്കി.
അതേസമയം, വെള്ളാപ്പള്ളി നടേശനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള വാക്പോര് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടിനെ ചൊല്ലി ഇടതുമുന്നണിയിൽ കടുത്ത അഭിപ്രായ ഭിന്നത ഉടലെടുത്തു.
വെള്ളാപ്പള്ളിയെപ്പോലൊരു 'വർഗീയവാദി'യെ കൂട്ടുപിടിച്ചതാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ഇരിക്കുന്ന കസേരയുടെ മഹത്വം വെള്ളാപ്പള്ളി ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണി മര്യാദ പാലിക്കാത്ത സിപിഐയുടെ നിലപാടുകളാണ് തോൽവിക്ക് ആക്കം കൂട്ടിയതെന്ന് വെള്ളാപ്പള്ളി തിരിച്ചടിച്ചു. വിവാദങ്ങൾക്കിടെ വെള്ളാപ്പള്ളിയെ പൂർണ്ണമായും തള്ളാതെയാണ് സിപിഎം നീങ്ങുന്നത്. വെള്ളാപ്പള്ളി വർഗീയവാദിയാണെന്ന സിപിഐ നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളി. തിരിച്ചടിയുടെ ഉത്തരവാദിത്തത്തെച്ചൊല്ലി ഘടകകക്ഷികൾ പരസ്പരം പോരടിക്കുന്നത് വരും ദിവസങ്ങളിൽ ഇടതുമുന്നണിയിൽ കൂടുതൽ പ്രതിസന്ധികൾക്ക് കാരണമായേക്കും.
S. Sunand, the Kozhikode District Vice President of the Youth Congress and Vice President of Changaroth Panchayat, has filed a formal complaint with the DGP against SNDP Yogam General Secretary Vellappally Natesan. The complaint alleges that Natesan has been making repeated communal remarks aimed at creating social division and inciting unrest. Sunand stated that if the police fail to take legal action, he will approach the court. This development comes amid an intensifying war of words between Natesan and CPI State Secretary Binoy Viswam following the Left Democratic Front's (LDF) setback in the recent local body elections. While the CPI has labeled Natesan a "communalist" and blamed the alliance with him for their electoral losses, the CPM leadership has taken a softer stance, with State Secretary M.V. Govindan rejecting the CPI's characterization of the SNDP leader.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."