കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി
മലപ്പുറം: മലപ്പുറം കരുളായിയിൽ നിന്ന് കാണാതായ പതിനേഴുകാരിയെ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചമുതൽ കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ ഇന്ന് രാത്രിയോടെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നാണ് കണ്ടെത്തിയത്.
വീട്ടുകാരുമായി പിണങ്ങി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. വെള്ള ഷർട്ടും കറുത്ത ജീൻസുമായിരുന്നു വേഷം. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൂക്കോട്ടുംപാടം പൊലിസിൽ പരാതി നൽകിയിരുന്നു. പൊലിസ് അന്വേഷണം ഊർജ്ജിതമാക്കുന്നതിനിടെയാണ് പെൺകുട്ടിയെ കോഴിക്കോട് ബസ് സ്റ്റാൻഡിൽ കണ്ടതായി വിവരം ലഭിക്കുന്നത്.
വിവരമറിഞ്ഞ് ഉടൻ തന്നെ പെൺകുട്ടിയുടെ സഹോദരങ്ങൾ കോഴിക്കോട്ടെത്തി തിരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വെച്ച് പെൺകുട്ടിയെ കണ്ടെത്താനായത്. കുട്ടിയെ ഉടൻ തന്നെ നാട്ടിലെത്തിക്കുമെന്നും പൊലിസ് നടപടിക്രമങ്ങൾക്ക് ശേഷം വീട്ടുകാർക്ക് വിട്ടുനൽകുമെന്നും അധികൃതർ അറിയിച്ചു.
A 17-year-old Plus Two student from Karulai, Malappuram, who went missing last Friday, has been found at the Kozhikode KSRTC bus stand. The girl left home following a dispute with her family. After the Pookkottumpadam police launched an investigation, her siblings tracked her down in Kozhikode on Sunday night and safely located her.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."