കരുളായിയിൽ 17-കാരിയെ കാണാനില്ലെന്ന് പരാതി; പൊലിസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: കരുളായിയിൽ പതിനേഴ് വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. കരുളായി സ്വദേശി വള്ളിക്കാടൻ വി.കെ. അസീബയെയാണ് ഇന്നലെ ഉച്ചമുതൽ കാണാതായത്. സംഭവത്തിൽ പൂക്കോട്ടുംപാടം പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അസീബ വീട്ടിൽ നിന്നും ഇറങ്ങിയത്. ഏറെ വൈകിയും പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലിസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയെ തിരിച്ചറിയാനുള്ള വിവരങ്ങൾ:
151 സെന്റിമീറ്റർ ഉയരം, കാണാതാകുമ്പോൾ വെള്ള ഷർട്ടും കറുത്ത ജീൻസ് പാന്റുമായിരുന്നു വേഷം.
പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലിസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് പൂക്കോട്ടുംപാടം പൊലിസ് അറിയിച്ചു.
A 17-year-old girl, identified as V.K. Azeeba from Vallikkadan, Karulai, has been reported missing since yesterday afternoon. She was last seen leaving her home around 1:30 PM. According to the police, she is 151 cm tall and was wearing a white shirt and black jeans. The Pookkottumpadam police have registered a case and initiated an investigation to find her.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."