HOME
DETAILS

അതിവേഗ 'സെഞ്ച്വറി'; വിജയ് ഹസാരെയിൽ ചരിത്രനേട്ടം സ്വന്തമാക്കി ഗെയ്ക്വാദ്

  
Web Desk
January 04, 2026 | 1:29 PM

Ruturaj Gaikwad created history in the Vijay Hazare Trophy

വിജയ് ഹസാരെ ട്രോഫിയിൽ ചരിത്രം സൃഷ്ടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ റിതുരാജ് ഗെയ്ക്വാദ്. ടൂർണമെന്റിൽ 100 സിക്സുകൾ പൂർത്തിയാക്കിയാണ് ഗെയ്ക്വാദ് പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 സിക്സുകൾ നേടുന്ന താരമായും ഇതോടെ ഗെയ്ക്വാദ് മാറി. 103 മത്സരങ്ങളിൽ നിന്നും 108 സിക്സുകൾ നേടിയ മനീഷ് പാണ്ഡ്യയാണ് ഒന്നാം ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. 

വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രയുടെ താരമായ ഗെയ്ക്വാദ് മുംബൈക്കെതിരെയുള്ള മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. മത്സരത്തിൽ 52 പന്തിൽ 66 റൺസ് നേടിയാണ് ചെന്നൈ നായകൻ തിളങ്ങിയത്. ഏഴ് ഫോറുകളാണ് താരം നേടിയത്. 

മുംബൈക്കെതിരായ മത്സരത്തിൽ മഹാരാഷ്ട്ര 128 റൺസിന്റെ കൂറ്റൻ വിജയമാണ് മുംബൈക്കെതിരെ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര നാല് വിക്കറ്റ് നഷ്ടത്തിൽ 366 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 42 ഓവറിൽ 238 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. 

ഇന്ത്യക്കായി ഏകദിനത്തിലും മിന്നും പ്രകടനമാണ് ഗെയ്ക്വാദ് അടുത്തിടെ നടത്തിയത്.  സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കായി സെഞ്ച്വറി നേടി ഗെയ്ക്വാദ് മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരത്തിൽ 83 പന്തിൽ 108 റൺസാണ് ഗെയ്ക്വാദ് നേടിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 

അതേസമയം മികച്ച ഫോമിൽ കളിച്ചിട്ടും ഗെയ്ക്വാദിന് ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചില്ല. 

Chennai Super Kings captain Ruturaj Gaikwad created history in the Vijay Hazare Trophy. Gaikwad achieved a new record by completing 100 sixes in the tournament. With this, Gaikwad became the fastest player to hit 100 sixes in the history of the Vijay Hazare Trophy. Gaikwad also surpassed Manish Pandya, who hit 108 sixes in 103 matches. Gaikwad is ahead of Ishan Kishan, Yusuf Pathan and Vishnu Vinod.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  10 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  10 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  10 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  10 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  10 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  10 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  10 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  10 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  10 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  10 days ago