പാലത്തറയിലെ മിച്ചഭൂമി; റോഡ്‌നിര്‍മിച്ചതിനെതിരേ പരാതി
കോട്ടക്കല്‍: നഗരസഭയിലെ പാലത്തറയിലുള്ള വിവാദ ഭൂമിയില്‍ റോഡ് നിര്‍മിച്ചതിനെതിരേ പരാതി. സ്ഥലം ഉടമ എന്ന അവകാശപ്പെടുന്ന മൂര്‍ക്കത്ത് സൈതലവിയാണു 13 പേര്‍ക്കെതിരേ ഇതുസംബന്ധിച്ച് കോട്ടക്കല്‍ പൊലിസില്‍ പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ രണ്ടിനു കുടുംബ സ്വത്തായി തനിക്കു ലഭിച്ച സ്ഥലത്ത് അതിക്രമിച്ചു കയറി ജെ.സി.ബി ഉപയോഗിച്ചു വസ്തുവകകള്‍ വെട്ടിപ്പൊളിച്ചു നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നാണു പരാതി.
നഗരസഭയുടെ കൈവശമുള്ള ദേശീയപാതയിലെ മിച്ചഭൂമി സംബന്ധിച്ച് ഒരാഴ്ച മുമ്പാണ് ആക്ഷേപമുയര്‍ന്നത്. ഈ സ്ഥലം തന്റെ കുടുംബ സ്വത്താണെന്ന അവകാശവാദവുമായി പാലത്തറ സ്വദേശിയായ സൈതലവി രംഗത്തെത്തുകയായിരുന്നു. ഇതിനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും നഗരസഭക്കെതിരേ പരപ്പനങ്ങാടി മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയതായും ഇയാള്‍ പറയുന്നു. എന്നാല്‍ 72ല്‍ സംസ്ഥാന ഗവര്‍ണറുടെ പേരില്‍ രജിസ്ട്രര്‍ ചെയ്ത സ്ഥമാണിതെന്നും പിന്നീടു മിച്ചഭൂമിയായി സര്‍ക്കാര്‍ കൈമാറിയതാണെന്നുമാണു നഗരസഭയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."