HOME
DETAILS

പുഴയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രണ്ടാം ദിവസവും വിഫലം

  
backup
September 10, 2016 | 1:50 AM

%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a4%e0%b4%be%e0%b4%af%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95


നിലമ്പൂര്‍: ചാലിയാര്‍ പുഴയില്‍ കാണാതായ മുതുകാട് കോളനിയിലെ പാടത്ത്പുലയന്‍ സുകുമാരന്‍(45), പുള്ളാളി ശങ്കരന്‍(53) എന്നിവര്‍ക്കായുള്ള തെരച്ചില്‍ രണ്ടാം ദിവസവും തുടരുകയാണ്. പെരിന്തല്‍മണ്ണ, നിലമ്പൂര്‍, മലപ്പുറം ഫയര്‍ ഫോഴ്‌സ് യൂനിറ്റുകളും നിലമ്പൂരിലെ എമര്‍ജെന്‍സി റസ്‌ക്യൂ ഫോഴ്‌സ്, ട്രോമാകെയര്‍ വളണ്ടിയര്‍മാരും പൊലിസ്, റവന്യു വകുപ്പുദ്യോഗസ്ഥരും തെരച്ചിലിനു നേതൃത്വം നല്‍കുന്നു.  
തഹസില്‍ദാര്‍ പി.പി. ജയചന്ദ്രന്‍, നിലമ്പൂര്‍ എസ്.ഐ. മനോജ് പറയറ്റ, നിലമ്പൂര്‍ വില്ലേജ് ഓഫിസര്‍ അല്ലി എന്നിവര്‍  തെരച്ചിലിനു നേതൃത്വം നല്‍കി. രാഷ്ട്രീയപാര്‍ട്ടി നേതാക്കന്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും സ്ഥലത്തെത്തി. വായു നിറച്ച ബോട്ടുകളും തോണിയും കൃത്രിമശ്വസന സഹായികളും ലൈഫ്‌ബോയും ശക്തിയേറിയ ലൈറ്റുകളും അടക്കം ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണു തെരച്ചില്‍ തുടരുന്നത്.
പാറയിടുക്കുകള്‍ ഏറെയുള്ള സ്ഥലമായതിനാലാണു തെരച്ചില്‍ നടത്തുന്നതിനു തടസമാകുന്നുണ്ട്.  പൊന്നാനി, തിരൂര്‍ ഫയര്‍ ഫോഴ്‌സ് യൂനിറ്റുകളിലെ അംഗങ്ങളും തെരച്ചിലിനായി എത്തിയിട്ടുണ്ട്. പി.വി. അന്‍വര്‍ എംഎല്‍എ അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടതിന്റെ ഫലമായി കോട്ടയത്ത് നിന്നുള്ള മുങ്ങല്‍ വിദഗ്ധര്‍ രാത്രിയില്‍ പ്രത്യേക പ്രകാശസംവിധാനത്തിന്റെ സഹായത്തോടെയും തെരച്ചില്‍ നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വടകര ഡിവൈഎസ്പിക്കെതിരായ റിപോര്‍ട്ട് ഡിജിപിക്ക് കൈമാറി;  കേസെടുക്കും

Kerala
  •  3 days ago
No Image

രാഹുലിനെതിരായ പരാതി; ലൈംഗിക പീഡന ആരോപണം നേരിടുന്ന സിറ്റിങ് എം.എൽ.എമാർ നാലായി

Kerala
  •  3 days ago
No Image

പറമ്പില്‍ കോഴി കയറിയതിനെ തുടര്‍ന്ന് അയല്‍വാസി വൃദ്ധ ദമ്പതികളുടെ കൈകള്‍ ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ചു 

Kerala
  •  3 days ago
No Image

എതിരില്ലാ ജയം അരുത്; നോട്ടയ്ക്കും വോട്ടുണ്ട്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

Kerala
  •  3 days ago
No Image

വോട്ടിങ് മെഷിനുകൾ തയാർ; ഉപയോഗിക്കുക 50,607 കൺട്രോൾ യൂനിറ്റുകളും 1,37,862 ബാലറ്റ് യൂനിറ്റുകളും

Kerala
  •  3 days ago
No Image

തദ്ദേശം പിടിക്കാൻ ഹരിതകർമ സേനാംഗങ്ങൾ; പോരിനുറച്ച് 547 പേർ

Kerala
  •  3 days ago
No Image

രാഹുൽ തിരിച്ചടിയാവുമോ? ആശങ്കയിൽ യു.ഡി.എഫ്; പരാതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വിലയിരുത്തൽ

Kerala
  •  3 days ago
No Image

ആഞ്ഞുവീശി 'ഡിറ്റ് വാ'; ശ്രീലങ്കയിൽ കനത്ത നാശനഷ്ടം; മരണ സംഖ്യ നൂറ് കടന്നതായി റിപ്പോർട്ട് 

International
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോട്ട് പോരാട്ടം കനക്കുന്നു; നേരത്തെയിറങ്ങി യുഡിഎഫ്

Kerala
  •  3 days ago
No Image

ഡൈനോസറും ഫാന്റസിയും ഒന്നിക്കുന്ന വര്‍ണങ്ങളുടെ മായാലോകവുമായി ദുബൈ ഗാര്‍ഡന്‍ ഗ്ലോ സീസണ്‍ 11 ന് തുടക്കം

uae
  •  3 days ago