HOME
DETAILS

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

  
സ്വന്തം ലേകഖന്‍ 
January 06, 2026 | 6:12 PM

another baby who implemented major reforms in the kunjunju cabinet

കൊച്ചി: സംസ്ഥാന പൊതുമരാമത്ത് വകുപ്പില്‍ അടിമുടി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മന്ത്രിയായി അന്തരിച്ച വി.കെ ഇബ്രാഹീം കുഞ്ഞ് ചരിത്രത്തിലിടം നേടി. നാല് പതിറ്റാണ്ട് പഴക്കമുള്ള പി.ഡബ്യു.ഡി മാനുവല്‍ പരിക്ഷകരിച്ചതും കേരളത്തിലെ എല്ലാ ജില്ലകളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിന് ക്വാളിറ്റി ലാബുകള്‍ സ്ഥാപിച്ചതും ഇബ്രാഹിം കുഞ്ഞ് എന്ന പൊതുമരാമത്ത് മന്ത്രിയാണ്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ മത്സരാധിഷ്ഠവും സുതാര്യവുമാക്കാന്‍ ഇ ടെണ്ടറും, ഇ പെയ്മെന്റും നടപ്പിലാക്കി നവസാങ്കേതിക മാറ്റം നടപ്പിലാക്കി. ചരിത്രത്തിലാദ്യമായി 400 ദിവസം കൊണ്ട് 100 പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത് നടപ്പിലാക്കി ശ്രദ്ധേയമായ ചുവട് വെയ്പ്പ് നടത്തിയതും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഇബ്രാഹീംകുഞ്ഞിന്റെ ധീരമായ നിലപാടുകളായിരുന്നു. മൊത്തം അഞ്ച് വര്‍ഷം കൊണ്ട് 245 പാലങ്ങള്‍ നിര്‍മിച്ച് റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തു.നഷ്ടപ്പെട്ട വേള്‍ഡ് ബാങ്ക് സഹായം കേരളത്തിന് വീണ്ടും ലഭ്യമാക്കിയതും വി. കെ ഇബ്രാഹിം കുഞ്ഞ്  മന്ത്രിയായിരിക്കവെയാണ്. വേള്‍ഡ് ബാങ്ക് സഹായത്തോടെയുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്തെ പാലങ്ങള്‍ക്കും റോഡുകള്‍ക്കും മൂന്ന് വര്‍ഷത്തെ പെര്‍ഫോമന്‍സ് ഗ്യാരന്റി ഉറപ്പുവരുത്തുന്ന പദ്ധതി നടപ്പിലാക്കി. എഗ്രിമെന്റ് വയ്ക്കുമ്പോള്‍തന്നെ ഈ വ്യവസ്ഥകള്‍ അംഗീകരിച്ച് മാത്രമേ എഗ്രിമെന്റ് എക്സിക്യൂട്ട് ചെയ്യാന്‍ സാധിക്കൂ എന്ന അവസ്ഥ ഉണ്ടാക്കിയെടുത്തതും ഈ സമയത്താണ്.  സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ സ്പീഡ് കേരള പദ്ധതിക്ക് രൂപം നല്‍കി. പദ്ധതിയുടെ ഭാഗമായി അടിയിന്തിര പ്രാധാന്യം അര്‍ഹിക്കുന്ന സ്ഥലങ്ങളില്‍  ഫ്ളൈഓവറുകള്‍, റിംഗ് റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ നടപടികള്‍ എടുത്തു. ബജറ്റ് വിഹിതത്തിന്റെ 300 ഇരട്ടിവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കി. ശബരിമലയിലേക്കുള്ള റോഡുകള്‍ ബി.എം ആന്റ് ബി.സി ചെയ്യുകയും ദീര്‍ഘകാലമായി നടക്കാതിരുന്ന കണമലപ്പാലം നിര്‍മ്മിക്കുകയും ചെയ്തു. മമ്പുറത്തും, മലയാറ്റൂര്‍  കോടനാട് പാലവും പൂര്‍ത്തിയാക്കി തുറന്നു കൊടുത്തു. ചരിത്രത്തിലാദ്യമായി 5050 കോസ്റ്റ് ഷെയറില്‍ ആലപ്പുഴ കൊല്ലം ബൈപ്പാസുകളുടെ പണി ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പില്‍ എടുത്തുപറയാന്‍ സാധിക്കുന്ന പലമാറ്റങ്ങളുമുണ്ടായത് ഇബ്രാഹിം കുഞ്ഞിന്റെ കാലത്തായിരുന്നുവെന്നത് അദ്ദേഹത്തിന്റെ ഭരണരംഗത്തെ നൈപൂണ്യം പ്രകടമാക്കുന്ന്തായി മാറി.

V.K. Ebrahim Kunju earned a significant place in Kerala's administrative history by spearheading comprehensive reforms within the State Public Works Department (PWD). His tenure was marked by two landmark achievements: the modernization of the four-decade-old PWD Manual, which streamlined departmental procedures, and the establishment of Quality Control Labs in every district to ensure the standard and durability of public constructions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലക്കാത്ത വെടിയൊച്ചകള്‍ക്കും വീണ്ടുമൊരു യുദ്ധമെന്ന ആശങ്കകള്‍ക്കുമിടയില്‍ ഒരു റമദാനെ കൂടി വരവേറ്റ് ഗസ്സ 

International
  •  3 minutes ago
No Image

പുതിയ കാറിൽ ഇനി സ്റ്റെപ്പിനി വേണ്ട; കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതി ഗുണമോ ദോഷമോ?

National
  •  23 minutes ago
No Image

ഭാര്യയുടെ സ്വത്തിന്മേൽ കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  an hour ago
No Image

കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി 'നേറ്റിവിറ്റി കാർഡ്'; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala
  •  2 hours ago
No Image

അയ്യയ്യേ... നാണക്കേട്! ചൈനീസ് റോബോട്ട് നായയെ ഇന്ത്യൻ നിർമ്മിതമാക്കി; ഇന്ത്യൻ യൂണിവേഴ്സിറ്റിയെ എ.ഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

National
  •  2 hours ago
No Image

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു

Kerala
  •  2 hours ago
No Image

അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകന്‍ ജെസ്സെ ജാക്‌സണ്‍ അന്തരിച്ചു; ഫലസ്തീനികള്‍ക്കും അറബ് അമേരിക്കക്കാര്‍ക്കും വേണ്ടി നിരന്തരം പോരാടിയ നേതാവ്

International
  •  2 hours ago
No Image

സഞ്ജുവിന്റെ പിൻഗാമി അണിയറയിൽ ഒരുങ്ങുന്നു; ഇനി കളി മാറും!

Cricket
  •  2 hours ago
No Image

റൊണാൾഡോയെക്കാൾ പ്രതിഭയുള്ള താരങ്ങൾ അവർ മൂന്ന് പേരുമാണ്: മുൻ റയൽ കോച്ച് 

Football
  •  3 hours ago