HOME
DETAILS

ഹിജാബ് ധരിച്ചെത്തുന്നവർക്ക് ഇനി ജ്വല്ലറികളിലേക്ക് പ്രവേശനമില്ല; സ്വർണം വാങ്ങുന്നതിൽ വിലക്കേർപ്പെടുത്തുന്ന ആദ്യസംസ്ഥാനമായി ബിഹാർ

  
January 07, 2026 | 3:23 PM

bihar banned hijab and niqab for buying gold

പട്ന: നിഖാബ് അല്ലെങ്കിൽ ഹിജാബ് കൊണ്ട് മുഖം മറച്ച ഉപഭോക്താക്കൾക്ക് ജ്വല്ലറികളിൽ പ്രവേശനവും വിൽപ്പനയും നിഷേധിക്കുന്ന ആദ്യസംസ്ഥാനമായി മാറി ബിഹാർ. ഓൾ ഇന്ത്യ ജ്വല്ലേഴ്‌സ് ആൻഡ് ഗോൾഡ് ഫെഡറേഷൻ (എ.ഐ.ജെ.ജി.എഫ്) പുറപ്പെടുവിച്ച നിർദ്ദേശങ്ങളെ തുടർന്നാണ് ഈ തീരുമാനം നടപ്പിലാക്കിയത്. ഇത് സംസ്ഥാനത്തുടനീളം പ്രാബല്യത്തിൽ വന്നു.

സ്വർണത്തിന്റെയും വെള്ളിയുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സുരക്ഷാ ആശങ്കകൾ വർദ്ധിച്ചുവരുന്നതിനാലാണ് നടപടി എന്നാണ് എ.ഐ.ജെ.ജി.എഫ് വിഷയത്തിൽ പറയുന്ന ന്യായം. പുതിയ നിയമം അനുസരിച്ച്, ഹിജാബ്, നിഖാബ്, ബുർഖ, സ്കാർഫുകൾ, ഹെൽമെറ്റ് അല്ലെങ്കിൽ സമാനമായ ആവരണങ്ങൾ ഉപയോഗിച്ച് മുഖം മറച്ചിരിക്കുന്ന ഉപഭോക്താക്കൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ഈ വസ്ത്രം ധരിച്ചവർക്ക് ജ്വല്ലറികളിൽ പ്രവേശിക്കാനും ആഭരണം വിൽക്കാനും സാധിക്കില്ല. 

സ്വർണം വാങ്ങുന്ന സമയത്ത് മുഖം ദൃശ്യമാകുന്നില്ലെങ്കിലും പ്രവേശനം നിഷേധിക്കും. ഫെഡറേഷന്റെ അഭിപ്രായത്തിൽ, ശരിയായ മുഖം കാണുന്ന തിരിച്ചറിയലിന് ശേഷം മാത്രമേ ആഭരണങ്ങൾ വാങ്ങാൻ അനുവദിക്കൂ. അതായത്, നിഖാബ് അല്ലെങ്കിൽ ഹിജാബ് മാറ്റി സ്ഥാപന ഉടമയ്ക്ക് മുഖം ദൃശ്യമാക്കിയാൽ മാത്രമേ ജ്വല്ലറികളിൽ പ്രവേശനം അനുവദിക്കൂ.

എല്ലാ ജില്ലകളിലും ഇത്തരമൊരു നിയമം ഔദ്യോഗികമായി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് ബീഹാർ എന്ന് ഓൾ ഇന്ത്യ ജ്വല്ലേഴ്‌സ് ആൻഡ് ഗോൾഡ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് അശോക് കുമാർ വർമ്മ പറഞ്ഞു. മുഖം പൂർണ്ണമായും മറച്ചുകൊണ്ട് ആളുകൾ കൂട്ടമായി കടകളിൽ കയറുന്ന നിരവധി കവർച്ച സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ തടയാനാണ് ഈ തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പട്ന സിറ്റി സെൻട്രൽ പൊലിസ് സൂപ്രണ്ടുമായി ഇക്കാര്യം ചർച്ച ചെയ്തതായും നിയമം നടപ്പിലാക്കുന്നതിൽ അദ്ദേഹം എതിർപ്പ് ഉന്നയിച്ചിട്ടില്ലെന്നും അശോക് കുമാർ വർമ്മ പറഞ്ഞു.

അതേസമയം, ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യയുടെ ഭരണഘടനാപരവും മതേതരവുമായ പാരമ്പര്യങ്ങൾക്ക് എതിരാണെന്നും രാഷ്ട്രീയ ജനതാദൾ (ആർജെഡി) സംസ്ഥാന വക്താവ് ഇജാസ് അഹമ്മദ് പ്രതികരിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയില്‍ അടിയന്തര ചികിത്സയ്ക്ക് ധനസഹായം ഉറപ്പാക്കാന്‍ റെഡ് ക്രസന്റ്

Saudi-arabia
  •  2 hours ago
No Image

സ്കൂൾ ബാഗിന്റെ ഭാരം കുറയും: പൊതുവിദ്യാഭ്യാസ രംഗത്ത് വൻ പരിഷ്കാരം; കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം അറിയിക്കാൻ അവസരം

Kerala
  •  2 hours ago
No Image

വെനിസ്വേലയിൽ നിന്ന് വീണ്ടും എണ്ണയെത്തുന്നു; നിർണ്ണായക നീക്കവുമായി റിലയൻസ്; ഉറ്റുനോക്കി ആഗോള വിപണി

National
  •  2 hours ago
No Image

ബംഗാളില്‍ ഇ.ഡി - മമത പോര്, പ്രചാരണ ചുമതലയുള്ള ഐപാക് ആസ്ഥാനത്ത് റെയ്ഡ്, രഹസ്യങ്ങള്‍ ചോര്‍ത്താനെന്ന് ആരോപണം; ഇരുകൂട്ടരും കോടതിയില്‍, ഇ.ഡിക്കെതിരേ കേസും

National
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ഈ സീസണിലെ ഏറ്റവും വലിയ ഡ്രോൺ ഷോ നാളെ; ആകാശത്ത് 3,000 ഡ്രോണുകൾ വിസ്മയം തീർക്കും

uae
  •  3 hours ago
No Image

ആഗോള അയ്യപ്പസംഗമത്തിന്റെ വരവ് ചെലവ് കണക്കുകളിൽ അതൃപ്തി; ബോർഡിന് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 hours ago
No Image

റൊണാൾഡോ പിച്ചിലുണ്ടെങ്കിൽ യുവതാരങ്ങൾക്ക് സമ്മർദ്ദമാണ്; യുണൈറ്റഡിലെ ദിനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മുൻ മിഡ്‌ഫീൽഡർ

Football
  •  3 hours ago
No Image

ഷാർജയിൽ സാമൂഹിക ധനസഹായം 17,500 ദിർഹമാക്കി ഉയർത്തി; 4,237 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും

uae
  •  3 hours ago
No Image

കെ.എഫ്.സി വായ്പാ തട്ടിപ്പ്; 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; പി.വി അൻവറിനെ ഇഡി വിട്ടയച്ചു

Kerala
  •  3 hours ago
No Image

വാടക വർദ്ധനവ് നിയമപരമാണോ?, ദുബൈ സ്മാർട്ട് റെന്റൽ ഇൻഡക്സ് വഴി നിമിഷങ്ങൾക്കുള്ളിൽ പരിശോധിക്കാം

uae
  •  3 hours ago