'വിധി പറയാന്‍ അര്‍ഹയല്ല, നടനെതിരായ തെളിവുകള്‍ പരിഗണിച്ചില്ല'; ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി സര്‍ക്കാരിന് നിയമോപദേശം. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശത്തിലാണ് ഗുരുതര പരാമര്‍ശമുള്ളത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്.
മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാല്‍ ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ലെന്നുമാണ് നിയമോപദേശം. ദിലീപിനെ കുറ്റവിമുക്തനാക്കാന്‍ തയ്യാറാക്കിയതാണ് ഈ വിധിയെന്നും നടനെതിരായ തെളിവുകള്‍ പരിഗണിച്ചില്ലെന്നും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തില്‍ പറയുന്നു.
ജഡ്ജി പെരുമാറിയത് വിവേചനപരമായിട്ടാണ്. തെളിവുകള്‍ പരിശോധിക്കാന്‍ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്ക് എതിരെ അംഗീകരിച്ച തെളിവുകള്‍ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല.
തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാന്‍ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമര്‍ശങ്ങള്‍ എന്നും നിയമോപദേശത്തില്‍ പറയുന്നു.
കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതേ വിട്ടിരുന്നു. ദിലീപിനെതിരായ ഗൂഢാലോചന തെൡയിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. അതേസമയം, വിഷയത്തില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഏകദേശം 1500 ഓളം പേജുകള്‍ വരുന്ന വിധിപ്പകര്‍പ്പാണ് കോടതി പുറത്തിറക്കിയിരുന്നത്. ഇത് പൂര്‍ണമായും വായിച്ചു പഠിച്ചതിന് ശേഷമാണ് അപ്പീല്‍ നല്‍കാനുള്ള തീരുമാനം.
പ്രധാനപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ പരിഗണിക്കാതെ നിസാരമായി തള്ളിക്കളയുകയായിരുന്നു എന്നാണ് പ്രധാന വാദം. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ദിലീപിന്റെ വീട്ടിലെത്തിച്ചു എന്ന് സംവിധായകന്‍ ബാലന്‍ചന്ദ്ര കുമാര്‍ വെളിപെടുത്തിയിരുന്നു. അത് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും ഉണ്ടായിരുന്നു എന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ഈ ദൃശ്യങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഇത് വിചാരണ കോടതി വേണ്ട വിധത്തില്‍ പരിഗണിച്ചിട്ടില്ല എന്നാണ് ചൂണ്ടിക്കാട്ടുന്നത്.
യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരെന്ന് വിചാരണ കോടതി കണ്ടെത്തിയത്. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റം ഇവര്‍ക്കെതിരെ തെളിഞ്ഞു. അതേസമയം, കേസിലെ ഏഴാം പ്രതി ചാര്‍ലി, എട്ടാം പ്രതി ദിലീപ്, സുഹൃത്ത് ശരത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതേവിടുകയായിരുന്നു. ദിലീപിനെതിരെ ഗൂഢാലോചനയ്ക്കും തെളിവ് നശിപ്പിക്കലിനും തെളിവില്ലെന്ന് കോടതി പറയുകയും ചെയ്തു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്.
ദിലീപുള്‍പ്പെടെ കേസില്‍ പത്ത് പ്രതികളാണ് ഉണ്ടായിരുന്നത്. പള്‍സര്‍ സുനി ഒന്നാംപ്രതി. മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ്, ചാര്‍ളി തോമസ് എന്നിവരാണ് രണ്ടു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍. നടന്‍ ദിലീപ് എട്ടാം പ്രതിയും സനില്‍കുമാര്‍ (മേസ്തിരി സനില്‍) ഒമ്പതാം പ്രതിയുമായിരുന്നു.
2017 ഫെബ്രുവരി 17ന് അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്.
The Kerala government has received a strong legal opinion criticizing the trial court judge in the actress assault case. The opinion, issued by the Director of Prosecution along with a detailed note from the Special Prosecutor, alleges serious bias on the part of the judge and claims that crucial evidence against actor Dileep was ignored.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."