വീട്ടുജോലിക്കായി യുവതി കുവൈത്തിലെത്തി; എയർപോർട്ടിൽ സംശയം തോന്നി പരിശോധിച്ചു; പിടികൂടിയത് 3,000-ത്തോളം ലഹരി ഗുളികകൾ
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി. സംഭവത്തിൽ, എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്നും എത്തിയ വിദേശ വനിതയാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് നാലായിരത്തോളം ലഹരി ഗുളികകൾ കണ്ടെടുത്തു.
കുവൈത്തിൽ വീട്ടുജോലിക്കായി എത്തിയ ബെനിൻ സ്വദേശിനിയാണ് അറസ്റ്റിലായത്. 'ടഫ്രോഡോൾ' (Taphrodol) വിഭാഗത്തിൽപ്പെട്ട 3,458 ഗുളികകളാണ് പിടിച്ചെടുത്തത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെയാണ് ഇവ കൊണ്ടുവന്നത്.
ഒന്നാം നമ്പർ ടെർമിനലിൽ എത്തിയ യാത്രക്കാരിയെ സംശയം തോന്നി പരിശോധിച്ചപ്പോഴായിരുന്നു പൗഡർ ഡപ്പികൾക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച ലഹരിമരുന്ന് പിടികൂടിയത്.
പിടിയിലായ യുവതിയെയും പിടിച്ചെടുത്ത ലഹരിമരുന്നും കൂടുതൽ അന്വേഷണത്തിനായി മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തിന് (GDAAC) കൈമാറി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്.
Kuwait Customs officials have seized a large quantity of narcotics, approximately 4,000 pills, from a foreign woman arriving from Addis Ababa, Ethiopia, highlighting the country's efforts to combat international drug trafficking.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."