HOME
DETAILS

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

  
സബീൽ ബക്കർ
January 09, 2026 | 2:23 AM

milk prices must be increased dairy farmers head back to protest

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പാൽ വില ഉയർത്താമെന്ന് വാഗ്ദാനം നൽകിയ സർക്കാർ ഫലം വന്നപ്പോൾ ക്ഷീര കർഷകരെ തഴയുന്നുവെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പിൽ സംഭവിച്ച പോലെ ക്ഷീര കർഷകർക്ക് നൽകിയ ഉറപ്പിൽനിന്നും സംസ്ഥാന സർക്കാർ പിന്നോട്ടു പോകുന്ന സ്ഥിതിയാണ്. പാലിന്റെ സംഭരണം ഉയർത്തുക, വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ക്ഷീരമേഖലയിലെ വിവിധ സംഘടനകൾ ഒരുമിച്ച് നിരവധി സമരങ്ങൾ നടത്തുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്‌തെങ്കിലും അനുകൂല തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തുന്നു. 

സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് വീണ്ടും പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് സംഘടനകൾ. ആദ്യപടിയായി കൊല്ലം ആശ്രാമം മൈതാനത്ത് ജനുവരി 21ന് ക്ഷീരകർഷകരുടെ യോഗവും പ്രതിഷേധ പ്രകടനവും ധർണയും നടത്തും. 

കാലിത്തീറ്റ വില, തൊഴിലാളികളുടെ കൂലി, പുല്ല് കൃഷിക്കുള്ള ചിലവ് തുടങ്ങിയവയുടെ വർധനയും കാലാവസ്ഥയിലെ മാറ്റം വെറ്റിനറി സേവനങ്ങൾക്കുള്ള ചെലവ് കൂടിയത്, വൈദ്യുതി, വെള്ളക്കരം എന്നിവയുടെ കൂടിയ നികുതിയും ലഭ്യതക്കുറവും കാരണം പശു വളർത്തൽ കർഷകർ ഉപക്ഷിക്കുന്ന നിലയിലേക്കാണ് നീങ്ങുന്നത്. 



1 ലിറ്റർ പാൽ ഉൽപാദിപ്പിക്കാൻ 60 രൂപയ്ക്ക് മുകളിലാണ് നിലവിൽ ചെലവ് വരുന്നത്. എന്നാൽ, സൊസൈറ്റികളിൽനിന്ന് പാലിന് 42 രൂപ മാത്രമെ ലഭിക്കുന്നുള്ളൂ. പാൽ വില കൂട്ടാതെ മുന്നോട്ടു പോകാനാവില്ലെന്ന് മിൽമ ചെയർമാൻ കെ.എസ് മണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  ക്ഷീര കർഷകർ കൊഴിഞ്ഞുപോകുന്നുണ്ട്. അതിനാൽ, പാൽ വില വർധിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും മണി പറഞ്ഞിരുന്നു. എന്നാൽ, അവസാനമായി പാൽവില വില വർധിപ്പിച്ചത് 2022 ഡിസംബറിലാണെന്നാണ് കർഷകർ വ്യക്തമാക്കുന്നത്. തങ്ങളോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരേ വീണ്ടും കടുത്ത തീരുമാനങ്ങളെടുക്കാൻ  നിർബന്ധിതരാവുകയാണെന്ന് ക്ഷീര കർഷക സംഘടനകളുടെ സമരസമിതി കൺവീനർ ബിജു വട്ടമുകളേൽ സുപ്രഭാതത്തോട്  പറഞ്ഞു. സംഘടന ഹൈക്കോടതിയിൽ നൽകിയ കേസിൽ അനുകൂല വിധി വന്ന ശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുശേഷം പാലിന് സംഭരണ വില വർധിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയ ക്ഷീരവികസന മന്ത്രി ആ വാക്കിന് പുല്ലുവില കൽപ്പിക്കുന്നില്ലെന്നും ബിജു  കൂട്ടിച്ചേർത്തു.

after local elections, the government’s promise to raise milk prices has not materialized, drawing criticism that dairy farmers are being neglected, as the state appears to backtrack on assurances given during the polls.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  16 hours ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  17 hours ago
No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  17 hours ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  17 hours ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  17 hours ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  17 hours ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  17 hours ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  18 hours ago
No Image

എ.കെ ശശീന്ദ്രനും തോമസ് കെ. തോമസും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു; എൻ.സി.പി (എസ്) യോഗം ബഹളത്തിൽ കലാശിച്ചു

Kerala
  •  18 hours ago