സാമ്പത്തിക ഉപരോധത്തിനെതിരെ 'കേരളം സമരമുഖത്ത്': തലസ്ഥാനത്ത് ഇന്ന് എല്‍.ഡി.എഫ് സത്യഗ്രഹം
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവഗണനയ്ക്കും ഉപരോധത്തിനുമെതിരെ ഇടതുമുന്നണിയുടെ പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടക്കുന്ന സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ സമരത്തില്‍ അണിനിരക്കും. കേരളത്തിന് ലഭിക്കേണ്ട സാമ്പത്തിക വിഹിതം വെട്ടിക്കുറയ്ക്കുന്നതിനെതിയൊണ് പ്രതിഷേധം. പെന്‍ഷന്‍ വിതരണം, സ്ത്രീ സുരക്ഷാ പദ്ധതികള്‍ എന്നിവ തടസ്സപ്പെടുത്തുന്ന കേന്ദ്ര നീക്കങ്ങള്‍ക്കെതിരെ ജനരോഷം ഉയര്‍ത്തുക. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടത്തിയ സമരത്തിന്റെ രണ്ടാം ഘട്ടമായിട്ടാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് സത്യഗ്രഹം. നാടൊന്നാകെ കേന്ദ്രത്തിന്റെ ഈ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന്റെ വികസനത്തെയും പുരോഗതിയെയും പിന്നോട്ടടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ജനക്ഷേമ പദ്ധതികളെ ഇല്ലാതാക്കാനുള്ള ഇത്തരം നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈകുന്നേരം വരെ നീളുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും നടക്കുന്നതാണ്.
The Left Democratic Front will launch a protest in Thiruvananthapuram today against the central government’s alleged financial neglect of Kerala, with Chief Minister Pinarayi Vijayan inaugurating a day-long satyagraha demanding the state’s due financial share and protection of welfare schemes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."