പാലക്കാട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ 21 കുട്ടികളെ കണ്ടെത്തി: രേഖകളില്ലാത്ത യാത്രയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതം
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് ബിഹാറില്‍ നിന്നെത്തിയ 21 കുട്ടികളെ റെയില്‍വേ പൊലിസ് കണ്ടെത്തി. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നുള്ളവരാണ് ഈ കുട്ടികള്‍. കൃത്യമായ രേഖകളില്ലാതെ ഇത്രയധികം കുട്ടികളെ ഒന്നിച്ച് കൊണ്ടുവന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൊലിസിന്റെ ഇടപെടല്‍ ഉണ്ടായത്.
ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നാണ് കുട്ടികള്‍ എത്തിയത്. കോഴിക്കോട്ടെ ഒരു സ്ഥാപനത്തില്‍ പഠനത്തിനായി എത്തിയതാണെന്നാണ് കുട്ടികള്‍ പൊലിസിനോട് പറഞ്ഞിരിക്കുന്നത്. പഠനത്തിനായാണ് എത്തിയതെന്ന മൊഴി സ്ഥിരീകരിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കൂടെയുള്ളവര്‍ക്ക് സാധിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് (CWC) കൈമാറി.
കുട്ടികളെ കേരളത്തിലേക്ക് എത്തിച്ചതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്നും ഏത് സ്ഥാപനത്തിലേക്കാണ് ഇവരെ കൊണ്ടു പോകാനിരുന്നതെന്നും പൊലിസ് വിശദമായി അന്വേഷിച്ചു വരികയാണ്. മതിയായ രേഖകളില്ലാതെ കുട്ടികളെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ ഗൗരവകരമായ അന്വേഷണമാണ് നടക്കുന്നത്.
Railway Police at Olavakkode station in Palakkad found 21 children from Bihar travelling without proper documents, leading to their handover to the Child Welfare Committee and a detailed investigation into the purpose of their journey.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."