100 മുസ്‌ലിം പള്ളികളുണ്ടെന്ന് കരുതി പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെ?; ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: നിലമ്പൂരില്‍ മുസ്‌ലിം പള്ളിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രിംകോടതി. നൂറ് മുസ്‌ലിം പള്ളികള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് എങ്ങനെ അനുമതി നിഷേധിക്കാനാവുമെന്ന് സുപ്രിംകോടതി ചോദിച്ചു. കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ.ബി പര്‍ഡിവാല അധ്യക്ഷനായ ബെഞ്ച് നിര്‍ണായക നിരീക്ഷണം നടത്തിയത്.
നിലവിലെ കേസിലെ എതിര്‍ കക്ഷികള്‍ക്ക് സുപ്രിംകോടതി നോട്ടിസ് അയച്ചു.
ഹൈക്കോടതി വിധിക്കെതിരെ നൂറുല്‍ ഇസ് ലാം സാംസ്‌കാരിക സംഘം നല്‍കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. നിലമ്പൂരില്‍ കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ 36 മുസ് ലിം പള്ളികള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയ പള്ളിക്ക് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ നൂറുല്‍ ഇസ്‌ലാം സാംസ്‌കാരിക സംഘം ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കളക്ടറുടെ നിലപാട് ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ഇതിനെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തുമെന്നും നിലവില്‍ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കരുതെന്നും സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
The Supreme Court criticised a Kerala High Court order that upheld the denial of permission for a new mosque in Nilambur, questioning how authorities could reject approval solely on the grounds that several mosques already exist in the area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."