HOME
DETAILS

 വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റെന്ന് സ്വയം പ്രഖ്യാപിച്ച് ട്രംപ്

  
Web Desk
January 12, 2026 | 8:21 AM

donald trump claims to be acting president of venezuela sparks controversy

വാഷിങ്ടണ്‍: വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റെന്ന് സ്വയം പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെനസ്വേലയിലെ അധിനിവേശ ആക്രമണത്തിനും പ്രസിഡന്റിനെ പിടിച്ചുകൊണ്ടുപോയതിനും പിന്നാലെയുള്ള അന്താരാഷ്ട്ര വിവാദങ്ങള്‍ക്കിടെ ട്രംപിന്റെ പുതിയ പ്രഖ്യാപനം. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത എഡിറ്റഡ് ഇമേജ് പോസ്റ്റ് ചെയ്താണ് ട്രംപിന്റെ അവകാശവാദം. വെനസ്വേലയില്‍ നിലവില്‍ ആക്ടിങ് പ്രസിഡന്റുണ്ടായിരിക്കെയാണ് ട്രംപിന്റെ നീക്കം.

വിക്കിപ്പീഡിയയിലെ പ്രൊഫൈലില്‍ 'വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്' എന്ന് കൂട്ടിച്ചേര്‍ത്ത രൂപത്തിലുള്ള എഡിറ്റഡ് സ്‌ക്രീന്‍ ഷോട്ട് ഇമേജാണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്. 2026 ജനുവരി മുതല്‍ 'വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്' എന്നാണ് വിവരണത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഇതിനു ശേഷമാണ് അമേരിക്കയുടെ 45ാമത്തെയും 47ാമത്തെയും പ്രസിഡന്റ് എന്ന ഔദ്യോഗിക പദവി രേഖപ്പെടുത്തിയിരിക്കുന്നത്.

വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസാണ് നിലവില്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്. വെനസ്വേലന്‍ സുപ്രിം ട്രൈബ്യൂണല്‍ ഓഫ് ജസ്റ്റിസ് വഴിയും ഭരണഘടനാ പിന്തുടര്‍ച്ച പ്രക്രിയ വഴിയുമാണ് ഇവിടെ ഇടക്കാല പ്രസിഡന്റ് അധികാരമേല്‍ക്കുന്നത്. മഡൂറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വെനസ്വേലന്‍ സുപ്രിം ട്രൈബ്യൂണല്‍ ഓഫ് ജസ്റ്റിസാണ് റോഡ്രിഗസിനോട് ആക്ടിങ് പ്രസിഡന്റ് പദവിയേറ്റെടുക്കാന്‍ ഉത്തരവിട്ടത്.

സൈനിക നീക്കത്തിലൂടെ തലസ്ഥാനമായ കാരക്കാസ് ആക്രമിച്ചാണ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും തട്ടിക്കൊണ്ടുപോയത്. ജനുവരി മൂന്നിന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. വെനസ്വേലയുടെ നിയന്ത്രണം തനിക്കാണെന്ന് അവകാശപ്പെട്ട് പിറ്റേദിവസം തന്നെ  ട്രംപ് രംഗത്തെത്തിയിരുന്നു.

us president donald trump has triggered international controversy by declaring himself the acting president of venezuela through an edited image shared on social media, despite the country having a constitutionally appointed acting president.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലന്‍സ് കോടതി, പുറത്തിറങ്ങുന്ന നാലാമത്തെ പ്രതി 

Kerala
  •  3 days ago
No Image

കാനഡയില്‍ സ്‌കൂളില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, 25 പേര്‍ക്ക് പരുക്ക്, കൊല്ലപ്പെട്ടവരില്‍ അക്രമിയുമെന്ന് റിപ്പോര്‍ട്ട്

International
  •  3 days ago
No Image

ഔദ്യോഗിക പരിപാടികളിൽ ഇനിമുതൽ വന്ദേമാതരം നിർബന്ധം; മാർഗ നിർദേശം പുറത്തിറക്കി കേന്ദ്രം

National
  •  3 days ago
No Image

ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോര്‍ഡിന് 3.4 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്, നഷ്ടം 3.4 കോടി; എസ്.ഐ.ടി അന്വേഷണം 

Kerala
  •  3 days ago
No Image

ലോകത്തിലെ ആദ്യ മലയാളി; സഞ്ജുവിന് മുമ്പേ ചരിത്രത്തിലേക്ക് നടന്നുകയറി ഷറഫു

Cricket
  •  3 days ago
No Image

ഖത്തറിന്റെ 10 വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റ്, യു.എ.ഇ ഗോള്‍ഡന്‍ വിസ; രണ്ടും ഒന്നിനൊന്ന് മെച്ചം; തമ്മിലുള്ള വ്യത്യാസം അറിയാം

qatar
  •  3 days ago
No Image

ആണവ ചര്‍ച്ച: ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഇന്ന്; ഭീഷണികള്‍ക്കു മുന്നില്‍ തലകുനിക്കാതെ ഇറാന്‍ 

International
  •  3 days ago
No Image

യു.ടി.എസ് ആപ്പ് ഈ മാസം കൂടി മാത്രം; റെയിൽവേ സേവനങ്ങൾക്ക് ഇനി 'റെയിൽ വൺ' ആപ്പ്

Kerala
  •  3 days ago
No Image

ദുബൈയില്‍ വമ്പന്‍ മെഡിക്കല്‍ സിറ്റി തുറന്നു; ആയിരം പേര്‍ക്ക് തൊഴിലവസരം, 3,000 വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം

Abroad-education
  •  3 days ago
No Image

തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഒരാള്‍ കൂടി പിടിയില്‍ 

Kerala
  •  3 days ago