HOME
DETAILS

ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ നിർദേശം; കൂടുതല്‍ ജാഗ്രത വേണമെന്ന് ഉപദേശം

  
January 12, 2026 | 2:58 AM

us order to capture greenland and advice to alert

വാഷിങ്ടണ്‍: ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാന്‍ സൈനിക നീക്കത്തിന് യു.എസ് പ്രസിഡന്റ് സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. സ്‌പെഷല്‍ ഫോഴ്‌സിനോടാണ് ട്രംപ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായാണ് വാര്‍ത്തകള്‍. ജോയിന്റ് സ്‌പെഷല്‍ ഓപറേന്‍സ് കമാന്‍ഡിനോടാണ് ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ട്രംപ് നിര്‍ദേശം നല്‍കിയത്. 

എന്നാല്‍ നടപടിയില്‍ നിന്ന് പിന്നോട്ടു പോകണമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ട്രംപിനോട് ഉപദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അത്തരം നീക്കം നിയമവിരുദ്ധവും കോണ്‍ഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്നുമാണ് സൈന്യം ട്രംപിന് നല്‍കിയ ഉപദേശം. ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാന്‍ ട്രംപിന് ഉപദേശം നല്‍കിയത് നയരൂപീകരണ സംഘത്തിലെ തലവന്‍ സ്റ്റീഫന്‍ മില്ലെറാണ്. പ്രസിഡന്റിന്റെ ഉപദേശകരില്‍ ചിലര്‍ ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കണമെന്ന നിലപാടുകാരാണ്. വെനസ്വലയില്‍ ചെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി രാജ്യത്തെത്തിക്കുക എന്നതിനും പ്രസിഡന്റ് ട്രംപിന് ഉപദേശം നല്‍കിയത് ഈ സംഘമായിരുന്നു. 

എന്നാല്‍ ചിലര്‍ ഇപ്പോഴും ഗ്രീന്‍ലാൻഡിന്റെ കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ്.  ഗ്രീന്‍ലാൻഡിനോടും ചൈനയോടും റഷ്യയോടും ഏറ്റുമുട്ടേണ്ടെന്നതാണ് ഇവരുടെ പക്ഷം. നാറ്റോ അംഗരാജ്യമായ ഡന്‍മാര്‍ക്കിന്റെ കീഴിലുള്ള സ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാൻഡ് എന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന ഉപദേശവും ട്രംപിന് ലഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതാണോ നിങ്ങൾ പറഞ്ഞ നവകേരളം? സർക്കാരിനെതിരെ 'പുതുയുഗ യാത്ര'യിൽ രൂക്ഷവിമർശനം

Kerala
  •  7 days ago
No Image

വെമ്പായം ബസ് അപകടം: കെഎസ്ആർടിസി സിഎംഡി റിപ്പോർട്ട് തേടി; വിജിലൻസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 days ago
No Image

വാങ്കഡെയിൽ വിറച്ച് ജയിച്ച് ഇന്ത്യ; അമേരിക്കയ്ക്കെതിരെ 29 റൺസിന് വിജയം

National
  •  7 days ago
No Image

മയക്കുമരുന്ന് മാഫിയക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്; 16 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kuwait
  •  7 days ago
No Image

പ്രായം തടസ്സമല്ല, പക്ഷേ ഇനി വൈഭവ് സൂര്യവംശി അണ്ടർ-19 ലോകകപ്പ് കളിക്കില്ല; കാരണം ഇതാണ്

Cricket
  •  7 days ago
No Image

പത്തനംതിട്ടയിൽ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു; അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു

Kerala
  •  7 days ago
No Image

യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ജനൽ പൊളിച്ച് അകത്തുകയറിയ പ്രതി പിടിയിൽ

crime
  •  7 days ago
No Image

പള്ളിയിൽ കുടിവെള്ളം പാഴാക്കിയത് ചോദ്യം ചെയ്തു; വയോധികന് ക്രൂരമർദനം: പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

സൂരജ്‌കുണ്ഡ് മേളയിൽ വൻ അപകടം: രക്ഷാപ്രവർത്തനത്തിനിടെ പൊലിസുകാരൻ കൊല്ലപ്പെട്ടു; 13 പേർക്ക് പരിക്ക്

latest
  •  7 days ago