അവൻ ഇന്ത്യൻ ടീമിനായി ഒരു സംഭാവനയും നൽകുന്നില്ല: ചൂണ്ടിക്കാട്ടി മുൻ താരം
ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. വഡോദരയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവികൾ 50 ഓവറിൽ 300 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ആറ് വിക്കറ്റുകളും ഒരു ഓവറും ബാക്കി നിൽക്കെ മറികടന്നു.
മത്സരത്തിലെ രവീന്ദ്ര ജഡേജയുടെ നിരാശപ്പെടുത്തിയ പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇടംകയ്യൻ സ്പിൻ ഓൾ റൗണ്ടർമാരുടെ പ്രകടനം നോക്കുമ്പോൾ ജഡേജയെക്കാൾ മുകളിൽ അക്‌സർ പട്ടേൽ ഉണ്ടാവുമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്.
''ജഡേജക്ക് എന്താണ് സംഭവിക്കുന്നത്? ഏകദിനത്തിൽ ജഡേജയും അക്‌സർ പട്ടേലും തമ്മിൽ ഒരു മത്സരം ഉണ്ടെങ്കിൽ അക്‌സർ മുന്നിലാണെന്ന് എനിക്ക് തോന്നുന്നു. അക്‌സറിനെ വീണ്ടും വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തു. ലോകകപ്പിൽ ഇവരിൽ നിന്നും ഒരു സ്പിന്നറെ തെരഞ്ഞെടുക്കേണ്ടി വന്നാൽ ജഡേജക്ക് പകരം അക്‌സർ പട്ടേലിനെ തെരഞ്ഞെടുക്കുമായിരുന്നു. അദ്ദേഹം ടീമിനായി ഒരു സംഭാവനയും നൽകുന്നില്ല'' ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
കിവീസിനെതിരായ ആദ്യ ഏകദിനത്തിൽ അഞ്ചു പന്തിൽ നാല് റൺസ് മാത്രമാണ് ജഡേജ നേടിയത്. ബൗളിങ്ങിൽ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ ജഡേജക്ക് സാധിച്ചില്ല. ഒമ്പത് ഓവറിൽ 56 റൺസായിരുന്നു ജഡേജ വഴങ്ങിയത്.
അതേസമയം മത്സരത്തിൽ വിരാട് കോഹ്‌ലിയുടെയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്ററിയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. കോഹ്‌ലി 91 പന്തിൽ 93 റൺസ് നേടിയാണ് തിളങ്ങിയത്. എട്ട് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഗിൽ 71 പന്തിൽ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടക്കം 56 റൺസ് ആണ് നേടിയത്. ശ്രേയസ് അയ്യർ 49 റൺസും നേടി വിജത്തിൽ നിർണായകമായി. കെഎൽ രാഹുൽ, ഹർഷിത് റാണ എന്നിവർ 29 റൺസും നേടി.
ഇന്ത്യൻ ബൗളിങ്ങിൽ ഹർഷിത് റാണ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുൽദീപ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.
India registered a convincing four-wicket win over New Zealand in the first ODI. Former India player Aakash Chopra has spoken about Ravindra Jadeja's disappointing performance in the match. When it comes to left-arm spin all-rounders, Axar Patel is above Jadeja, says Aakash Chopra.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."