വിമാനയാത്രാ നിരക്ക് വര്‍ധന: കെ.എം.സി.സി സുപ്രിം കോടതിയിലേക്ക്
കോഴിക്കോട്: സ്വകാര്യ വിമാനക്കമ്പനികള്‍ അന്യായമായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കെ.എം.സി.സി സുപ്രിം കോടതിയെ സമീപിക്കുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെ.എം.സി.സി കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരമോന്നത നീതിപീഠത്തെ സമീപ്പിക്കുന്നത്.
വര്‍ഷത്തില്‍ നാല് തവണ വരെ കമ്പനികള്‍ ടിക്കറ്റിന് വില വര്‍ധിപ്പിക്കുകയാണ്. 15 മണിക്കൂറിലധികം യാത്ര ചെയ്യേണ്ട അമേരിക്കയിലേക്കു പോലും ഇത്രയധികം പണം മുടക്കേണ്ടതില്ലെന്നിരിക്കേയാണ് പ്രവാസികള്‍ക്ക് വരുമാനത്തിന്റെ ഭൂരിഭാഗവും വിമാനക്കമ്പനികള്‍ക്ക് നല്‍കേണ്ട അവസ്ഥയുണ്ടാകുന്നത്.
പെരുന്നാള്‍-ഓണം സീസണില്‍ കൊള്ള നടത്തുന്ന തരത്തിലാണ് വര്‍ധനവ് വരുത്തിയത്. ഈ അനീതിക്കെതിരെയാണ് കോടതിയെ സമീപിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണന ചൂണ്ടിക്കാട്ടി സംഘടന കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഗൗരവം ബോധ്യപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. സഊദി പോലുള്ള രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്‌നങ്ങളും സ്വദേശിവല്‍കരണവും കൂടുതല്‍ ബാധിക്കുന്നത് രാജ്യത്തുള്ളവരെയാണ്. തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തുന്നവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സഊദി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് അബ്ദുറഹ്മാന്‍ തുറക്കല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."