HOME
DETAILS

ഇന്ന് മകരവിളക്ക്; ശബരിമലയില്‍ ഭക്തജന തിരക്ക്

  
January 14, 2026 | 3:03 AM

sabarimala makara jyothi celebrations

 


ശബരിമല: അയ്യപ്പ സന്നിധി ഇന്ന് മകരജ്യോതി പ്രഭയില്‍ അലിയും. ലക്ഷക്കണക്കിന് ഭക്തര്‍ സാക്ഷ്യം വഹിക്കുന്ന മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനവും പരിസരവും പൂര്‍ണമായും സജ്ജമായിക്കഴിഞ്ഞു. ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ് മലയരയന്റെ മണ്ണില്‍ ഇന്ന് സംക്രമപൂജയും ജ്യോതി ദര്‍ശനവും നടക്കുക.

മകരസംക്രമ പൂജ ഉച്ചകഴിഞ്ഞ് 3.08ന്. തിരുവാഭരണ ഘോഷയാത്ര, വൈകിട്ട് 6.25ന് സന്നിധാനത്ത് എത്തും. ദീപാരാധന തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധന 6.30ഓടെ നടക്കും.  ദീപാരാധന സമയത്ത് വാനില്‍ മകരനക്ഷത്രവും തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും.

തിരക്ക് നിയന്ത്രിക്കുന്നതിനായി ദേവസ്വം ബോര്‍ഡും പൊലീസും കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രമുറ്റത്തും ഫ്‌ലൈ ഓവറുകളിലും നിന്ന് ജ്യോതി ദര്‍ശിക്കുന്നതിന് ദേവസ്വം ബോര്‍ഡിന്റെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ പാസ് നിര്‍ബന്ധമാണ്.

പന്തളം കൊട്ടാരത്തില്‍ നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയും ചേര്‍ന്ന് സോപാനത്തില്‍ സ്വീകരിക്കും. മകരവിളക്കിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു.

 

Sabarimala is fully prepared for the Makara Jyothi and Makara Sankranti rituals today, with lakhs of devotees expected to witness the sacred Makara Vilakku following the Tiruvabharanam procession and special pujas under tight security arrangements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  4 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  4 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  4 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  4 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  4 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  4 days ago
No Image

എസ്.ഐ.ആർ ഹിയറിങ്ങിനിടെ അപകടം: ഭാര്യയെയും കുഞ്ഞിനെയും നഷ്ടമായി, ദുരന്തത്തിനിടയിലും യുവാവിനെ വിളിച്ചുവരുത്തി അധികൃതർ

National
  •  4 days ago