HOME
DETAILS

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് അവൻ: അശ്വിൻ

  
January 14, 2026 | 4:25 PM

Former Indian player R Ashwin praised Daryl Mitchell

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ മിന്നും പ്രകടനം നടത്തിയ ഡാറിൽ മിച്ചലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. മിച്ചലിനെ ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റർ എന്നാണ് അശ്വിൻ വിശേഷിപ്പിച്ചത്. എക്‌സിലൂടെയായിരുന്നു അശ്വിന്റെ പ്രതികരണം. 

''ഡാറിൽ മിച്ചൽ ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ്. തന്റെ കളിയെക്കുറിച്ചുള്ള അറിവ് ഉപയോഗിച്ചുകൊണ്ട് അവന്റെ കഴിവ് പരമാവധി ഉപയോഗിക്കുന്നു. വരുൺ കുൽദീപ് തുടങ്ങിയ സ്പിന്നർമാരുടെ മുന്നിൽ വിക്കറ്റ് വീഴ്ത്താൻ തയ്യാറാവാത്ത അപൂർവ ബാറ്റർമാരിൽ ഒരാൾ. കുൽദീപിനെതിരെ സിക്സർ നേടിയപ്പോൾ അടുത്ത പന്ത് കുറച്ച വേഗത്തിൽ എറിയുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവൻ കോർണറിലേക്ക് ഒരു ഫോറും നേടി. ഇത് വിശദീകരിക്കുമ്പോൾ വളരെ ലളിതമായി തോന്നും. എന്നാൽ ഇത് ഒരു അണ്ടർറേറ്റഡ് ഷോട്ടാണ്'' അശ്വിൻ എക്‌സിൽ കുറിച്ചു. 

ഇന്ത്യക്കെതിരെ 117 പന്തിൽ പുറത്താവാതെ 131 റൺസ് നേടിയാണ് മിച്ചൽ തിളങ്ങിയത്. 11 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. മിച്ചലിന് പുറമെ വിൽ യങ് അർദ്ധ സെഞ്ച്വറിയും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി. 98 പന്തിൽ 87 റൺസാണ് താരം നേടിയത്. ഏഴ് ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

 

മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് കിവീസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാക്കാനും കിവീസിന് സാധിച്ചു. ജനുവരി 18നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. 

Former Indian player R. Ashwin praised Daryl Mitchell for his brilliant performance in the second ODI against India. Ashwin described Mitchell as the most intelligent cricketer in the world. Ashwin's response was through on social media. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മ്യാൻമറിൽ ശക്തമായ ഭൂചലനം; കൊൽക്കത്തയിലും ധാക്കയിലും പ്രകമ്പനം

National
  •  11 days ago
No Image

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ- ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

National
  •  11 days ago
No Image

മാവൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: പ്രതി പിടിയിൽ

Kerala
  •  11 days ago
No Image

In Depth Story | ജാതിവിവേചനത്തിനെതിരായ യു.ജി.സി ചട്ടം: പിന്നാക്ക വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ള ബി.ജെ.പി നീക്കം; സവര്‍ണര്‍ വെയിലുകൊണ്ടപ്പോള്‍ അധികൃതര്‍ക്ക് പൊള്ളി

National
  •  11 days ago
No Image

കേരളത്തിന്റെ സ്വന്തം നേറ്റിവിറ്റി കാര്‍ഡ്; ആര്‍ക്കൊക്കെ ലഭിക്കും? മാനദണ്ഡങ്ങള്‍ ഇങ്ങനെ 

Kerala
  •  11 days ago
No Image

നിങ്ങളുടെ മനസ്സിലുണ്ടോ നല്ലൊരു പേര്?  വിദ്യാർഥി ഇൻഷുറൻസ് പദ്ധതിക്ക് ആകർഷകമായ പേര് നിർദ്ദേശിക്കാം, സമ്മാനം നേടാം

Kerala
  •  11 days ago
No Image

കണ്ണൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശം 

Kerala
  •  11 days ago
No Image

പഠനം മാറ്റിവെച്ച് റീൽസ് വേണ്ട: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയമനിർമ്മാണത്തിന് കേരളവും; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

Kerala
  •  11 days ago
No Image

ഇത് ജനങ്ങളുടെ വിജയം; പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കാസര്‍ഗോഡ് കുമ്പളയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കി കേന്ദ്രം 

Kerala
  •  11 days ago