സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം
തൃശൂർ: 64ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കലോത്സവത്തിൽ ഇന്നലെയോടെ 241 ഇനങ്ങളിൽ മത്സരം പൂർത്തിയായി. ബാക്കിയുള്ള 8 ഇനങ്ങളിൽ ഇന്ന് മത്സരം നടക്കും. ഇന്ന് വൈകീട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. നടൻ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കും.
കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും നടൻ മോഹൻലാലും ചേർന്ന് സമ്മാനിക്കും. സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി. അബ്ദുറഹിമാൻ, എം.ബി രാജേഷ്, മേയർ നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലിസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, പൊതുവിദ്യാഭ്യാസ ഡയരക്ടർ എൻ.എസ്. കെ ഉമേഷ്, അഡിഷണൽ ഡയരക്ടർ ആർ.എസ് ഷിബു പങ്കെടുക്കും.
64th state school arts festival will conclude today. competitions in 241 items were completed by yesterday in the closely fought festival. competitions in the remaining 8 items will be held today. the closing ceremony, scheduled for 4 pm today, will be inaugurated by opposition leader v.d. satheesan. minister k. rajan will preside over the function. actor mohanlal will attend as the chief guest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."