ലോകത്തെ ഏറ്റവും സുരക്ഷിത നഗരം ഈ ഗൾഫ് രാജ്യത്തിന്റെ തലസ്ഥാനം, ആദ്യ പത്തിൽ ഏഴും ഗൾഫ് നഗരങ്ങൾ തന്നെ | World’s Safest Cities
അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന (world’s safest cities) നേട്ടം വീണ്ടും സ്വന്തമാക്കി യുഎഇ തലസ്ഥാനമായ അബുദാബി. ആഗോള സ്ഥിതിവിവരക്കണക്ക് പ്ലാറ്റ്‌ഫോമായ 'നംബിയോ' (Numbeo) പുറത്തുവിട്ട 2026-ലെ പട്ടികയിലാണ് അബുദാബി ഒന്നാമതെത്തിയത്. ഇതോടെ 2017 മുതൽ തുടർച്ചയായി പത്ത് വർഷം ഈ നേട്ടം കൈവരിക്കുന്ന നഗരമായി അബുദാബി മാറി. പട്ടികയിലെ ആദ്യത്തെ ആറ് നഗരങ്ങളിൽ അഞ്ചും യു.എ.ഇ-യിൽ നിന്നുള്ളതാണ്. ആദ്യ പത്തിലെ ഏഴും ഗൾഫ് നഗരങ്ങൾ തന്നെ. ഖത്തർ തലസ്ഥാനം ദോഹ (നാലാം റാങ്ക്), ഒമാൻ തലസ്ഥാനം മസ്‌കത്ത് (എട്ട്) എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ച യഎഇക്ക് പുറത്തുള്ള മറ്റു ഗൾഫ് നഗരങ്ങൾ.
ശനിയാഴ്ച (ജനുവരി 17) അബുദാബി മീഡിയ ഓഫീസാണ് ഈ അഭിമാനകരമായ നേട്ടം ഔദ്യോഗികമായി അറിയിച്ചത്. കുറ്റകൃത്യങ്ങളുടെ കുറഞ്ഞ നിരക്ക്, മികച്ച ജീവിതനിലവാരം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ മുൻനിർത്തിയാണ് നംബിയോ റാങ്കിങ് നിശ്ചയിക്കുന്നത്. ഇത്തവണ ലോകമെമ്പാടുമുള്ള 400-ലധികം നഗരങ്ങളെ പിന്നിലാക്കിയാണ് അബുദാബി ഒന്നാം സ്ഥാനം നിലനിർത്തിയത്. സുരക്ഷയും ജീവിതനിലവാരവുമാണ് പ്രവാസികളുടെ ആകർഷണം
യുഎഇയിലെ താമസക്കാർക്കും പ്രവാസികൾക്കും രാജ്യത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നതിൽ ഈ സുരക്ഷാ അന്തരീക്ഷം വലിയ പങ്കുവഹിക്കുന്നുണ്ട്. ഇൻ്റർനേഷൻസ് (InterNations) നടത്തിയ 'എക്‌സ്‌പാറ്റ് ഇൻസൈഡർ 2025' സർവേ പ്രകാരം, യുഎഇയിലെ 19 ശതമാനം പ്രവാസികളും ഇവിടെ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നു. ഉയർന്ന ജീവിതനിലവാരം, സമാധാനം, സുരക്ഷ, ജോലി ചെയ്യാനുള്ള അനുകൂല സാഹചര്യം എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നേട്ടത്തിന് പിന്നിൽ ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാട്
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വവും അബുദാബി പോലീസിന്റെ അശ്രാന്ത പരിശ്രമവുമാണ് ഈ ചരിത്ര നേട്ടത്തിന് പിന്നിലെന്ന് അബുദാബി പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈത്തൂൻ അൽ മുഹൈരി പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും (AI) പ്രയോജനപ്പെടുത്തിയുള്ള സുരക്ഷാ മോഡലാണ് അബുദാബിയുടേത്. 24 മണിക്കൂറും നീളുന്ന നിരീക്ഷണം, മുൻകൂട്ടിയുള്ള പ്രതിരോധ തന്ത്രങ്ങൾ, പൊതുജനങ്ങളുമായുള്ള ശക്തമായ പങ്കാളിത്തം എന്നിവയിലൂടെയാണ് അബുദാബി ലോകത്തിന് മാതൃകയാകുന്ന സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങൾ (Safety Index)
(റാങ്ക്, നഗരം, രാജ്യം, പോയിന്റ് എന്നീ ക്രമത്തിൽ)
1 : അബുദാബി- യു.എ.ഇ -88.8
2 : അജ്മാൻ -യു.എ.ഇ -85.5
3 : ഷാർജ -യു.എ.ഇ -84.4
4 : ദോഹ -ഖത്തർ -84.3
5 : ദുബായ് -യു.എ.ഇ -83.9
6 റാസൽഖൈമ യു.എ.ഇ 83.8
7 :തായ്‌പേയ് -തായ്‌വാൻ -83.4
8 :മസ്‌കറ്റ് -ഒമാൻ -81.2
9 :ദ ഹേഗ് -നെതർലൻഡ്‌സ്- 79.9
10: ടാംപെരെ- ഫിൻലൻഡ്‌സ് -79.5
Abu Dhabi has once again topped the list of the world’s safest cities, marking the tenth consecutive year since 2017, Abu Dhabi Media Office said on Saturday (January 17).
The ranking comes from Numbeo, a global statistics platform that tracks safety, quality of life, and cost of living. Last year, Abu Dhabi was also ranked as the safest city in the world, topping 382 cities worldwide, continuing its record of consistent excellence in urban safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."