HOME
DETAILS

എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം, തടസ്സം നിന്നത് ലീഗല്ല; വെള്ളാപ്പള്ളിയെ തിരുത്തി സുകുമാരന്‍ നായര്‍

  
January 18, 2026 | 8:55 AM

sukumarannair-rejects-vellappally-claim-sndp-nss-unity-kerala

തിരുവനന്തപുരം: എസ്.എന്‍.ഡി.പി- എന്‍.എസ്.എസ് ഐക്യം തകര്‍ത്തത് മുസ് ലിം ലീഗാണെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തള്ളി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. 

എന്‍.എസ്.എസ് -എസ്.എന്‍.ഡി.പി ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എന്നാല്‍ ഈഴവ-നായര്‍ ഐക്യം തകര്‍ത്തത് ലീഗല്ലെന്നും അദ്ദേഹം പറഞ്ഞു. സംവരണ പ്രശ്‌നത്തെ തുടര്‍ന്നാണ് മുന്‍പ് അകന്ന് നിന്നത്. ഇക്കാര്യത്തില്‍ ലീഗ് ശക്തമായ നിലപാടെടുത്തു. അതുകൊണ്ടാകാം വെള്ളാപ്പള്ളി അങ്ങനെ പറഞ്ഞത്. ഐക്യത്തില്‍ ലീഗ് വേണ്ടെന്നത് വെള്ളാപ്പള്ളിയുടെ പോളിസിയാണെന്നും അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ലെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു. 

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും സുകുമാരന്‍ നായരും രംഗത്തെത്തി. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേര്‍ന്നപ്പോള്‍ അവിടെ പോയത് തിണ്ണനിരങ്ങനല്ലേയെന്ന് സുകുമാരന്‍ നായര്‍ ചോദിച്ചു. വര്‍ഗീയതയ്‌ക്കെതിരെ സംസാരിക്കാന്‍ സതീശന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

കെ.പി.സി.സി പ്രസിഡന്റിനെ നോക്കുകുത്തിയാക്കി എല്ലാ അഭിപ്രായവും പറയുന്നു. അദ്ദേഹമല്ലേ ശത്രുക്കളെ ഉണ്ടാക്കുന്നത്. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

എന്‍.എസ്.എസിന് ഒരു രാഷ്ട്രീയവുമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരമാണ്. ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രവര്‍ത്തിക്കില്ല. സാമൂഹിക പ്രശ്നങ്ങള്‍ എവിടെനിന്നുണ്ടായാലും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടാണ് ഐക്യം മുന്നോട്ടുകൊണ്ടുപോകാന്‍ ലക്ഷ്യമിടുന്നതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

 

NSS General Secretary G. Sukumaran Nair has rejected SNDP Yogam General Secretary Vellappally Nadesan’s claim that the Muslim League was responsible for disrupting unity between the SNDP Yogam and Nair Service Society (NSS).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  2 days ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 days ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  2 days ago
No Image

200-ലേറെ സാക്ഷികൾ, സ്പെഷ്യൽ പ്രോസിക്യൂട്ടർ; ഇലന്തൂർ നരബലി കേസിൽ നിർണ്ണായക വിചാരണ നടപടികൾക്ക് തുടക്കം

crime
  •  2 days ago
No Image

ഹെൽമറ്റിനുള്ളിൽ ഫോൺ, ചാർജിംഗ് ഓൺ! ഈ 'അതിസാമർത്ഥ്യം' ജീവനെടുക്കും; മുന്നറിയിപ്പുമായി എംവിഡി

Kerala
  •  2 days ago
No Image

വിമാനത്താവള ടെര്‍മിനലില്‍ പ്രവേശനം ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രം

oman
  •  2 days ago
No Image

ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ വെളിപ്പെടുത്തൽ: എംഎൽഎ ഓഫിസിലേക്ക് മാർച്ചുമായി ബിജെപി; പത്തനാപുരത്ത് പൊലിസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും

Kerala
  •  2 days ago
No Image

ബൈക്കുകൾ മോഷ്ടിക്കും, രൂപമാറ്റം വരുത്തി തുച്ഛമായ വിലയ്ക്ക് വിൽക്കും; കോഴിക്കോട് 'കുട്ടി മോഷ്ടാക്കൾ' പിടിയിൽ

crime
  •  2 days ago
No Image

പോക്സോ കേസിൽ പ്രതിക്ക് 100 വർഷം തടവ്; അന്വേഷണ സംഘത്തിന് ജില്ലാ പൊലിസ് മേധാവിയുടെ ആദരം

crime
  •  2 days ago
No Image

ചികിത്സാപിഴവ് രോഗിയുടെ മരണത്തിലേക്ക് നയിച്ചു; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷൻ; പരാതിക്കാരന് 4.93 ലക്ഷം രൂപ നൽകാൻ ഉത്തരവ്

Kerala
  •  2 days ago