HOME
DETAILS

മദ്രസയില്‍ നിന്ന് മടങ്ങുന്ന 14 കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിര്‍മാണ തൊഴിലാളിയെ കടിച്ചുകീറി തെരുവുനായ, സംഭവം മലപ്പുറത്ത്

  
Web Desk
January 18, 2026 | 6:09 AM

malappuram-stray-dog-attack-construction-worker-injured-saving-student

മലപ്പുറം: തെരുവ് നായ ആക്രമണത്തില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചയാളെ ആക്രമിച്ച് തെരുവുനായ. തിരൂര്‍ ചമ്രവട്ടം ആനൊഴുക്കുപാലത്തെ നിര്‍മാണ തൊഴിലാളിയായ സുരേഷിനെയാണ് തെരുവുനായ ആക്രമിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. 

മദ്രസയില്‍ നിന്ന് വരികയായിരുന്ന 14 കാരിയെ തെരുവുനായയില്‍ നിന്ന് രക്ഷിക്കുമ്പോഴാണ് സുരേഷിനെ നായ ആക്രമിച്ചത്. സുരേഷ് സമീപത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്നു. ആക്രമണത്തിനിടെ ഓടയില്‍ വീണ സുരേഷിന് ഗുരുതരമായി പരുക്കേറ്റു. 

ഇതിനിടെ ഓടയില്‍ വീണുപോയ സുരേഷിനെ നായ വിടാതെ ഉപദ്രവിക്കുകയായിരുന്നു. സുരേഷിന് 15 സ്ഥലത്ത് മുറിവേറ്റിട്ടുണ്ട്. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി നായയെ അടിച്ചെങ്കിലും നായ പിന്മാറാതെ വീണ്ടും ഉപദ്രവിക്കുകയായിരുന്നു. കുറേ സമയം നായ സുരേഷിന്റെ കൈയ്യില്‍ തന്നെ കടിച്ചുനിന്നു. സുരേഷ് സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിന്റെ സി.സിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

 

A construction worker was seriously injured while trying to save a teenage girl from a stray dog attack in Tirur, Malappuram district. The incident occurred last Wednesday near the Chamaravattom Anozhukku Bridge.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെ ആക്രമിക്കാനുള്ള ആവേശം യുഎസിന് തിരിച്ചടി ആയോ? പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമായ അൽ-ഉദൈദ് ഇനി ഏറെക്കാലം പ്രതീക്ഷിക്കേണ്ട; രാജ കുടുംബം അയച്ചത് ശക്തമായ സന്ദേശം

qatar
  •  3 hours ago
No Image

സി.പി.എം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍ ബി.ജെ.പിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

Kerala
  •  4 hours ago
No Image

രണ്ടാണ്ടോളം നീണ്ട യാതനകള്‍...പോരാട്ടം; നീതി ലഭിക്കാതെ ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി; മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

National
  •  4 hours ago
No Image

ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂരിലും പക്ഷിപ്പനി; ഇരിട്ടിയില്‍ കാക്കകളില്‍ രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  5 hours ago
No Image

ഡല്‍ഹി-എന്‍സിആറില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു; വിമാന- ട്രെയിന്‍ സര്‍വിസുകള്‍ വൈകി

National
  •  5 hours ago
No Image

കണ്ണൂരോ, തൃശൂരോ? ആര് സ്വർണക്കപ്പടിക്കും? എട്ട് ഇനങ്ങള്‍ നിര്‍ണായകം

Kerala
  •  5 hours ago
No Image

കൊച്ചിയില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി; പെണ്‍കുട്ടിയുടെ നില ഗുരുതരം, അന്വേഷണം ഊര്‍ജിതം

Kerala
  •  5 hours ago
No Image

ദുരിതകാലമേ വിട, കലയുടെ കരുത്തുണ്ട് ഞങ്ങൾക്ക്... ചൂരല്‍മലയിലെ കുട്ടികള്‍ക്ക് വഞ്ചിപ്പാട്ടിൽ എ ഗ്രേഡ്, മന്ത്രിയുടെ അഭിനന്ദനം

Kerala
  •  5 hours ago
No Image

ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം

Kerala
  •  6 hours ago
No Image

റെയിൽ വൺ ആപ്പിൽ ഡിസ്കൗണ്ട് ടിക്കറ്റ്; ഓഫർ നീട്ടി

Kerala
  •  6 hours ago