മദ്യപാനം ആദിവാസി - പട്ടികവര്‍ഗ വിഭാഗങ്ങളെ പിന്നോട്ടടിപ്പിക്കുന്നു: തോമസ് ഐസക്ക്
മണ്ണഞ്ചേരി : അമിതമായ മദ്യപാനമാണ് ആദിവാസി - പട്ടികവര്‍ഗ്ഗവിഭാഗങ്ങളെ ജീവിതത്തില്‍ നിന്നും പിന്നോട്ടടിപ്പിക്കുന്നതെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് പറഞ്ഞു.
സംസ്ഥാന പട്ടികവര്‍ഗ്ഗ വികസനവകുപ്പ് ഏര്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പാതിരപ്പള്ളിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി കുടിയേറ്റമേഖലയില്‍ വൈകുന്നേരങ്ങളില്‍ സ്വബോധമുള്ളവര്‍ അപൂര്‍വ്വമാണെന്നും മന്ത്രി പറഞ്ഞു. ഇതിന്റെയെല്ലാം കെടുതികള്‍ അനുഭവിക്കുന്നത് ഇത്തരം വീടുകളിലെ സ്ത്രീകളാണെന്നും ഐസക്ക് ചൂണ്ടിക്കാട്ടി.അട്ടപാടിയില്‍ ആദിവാസികളേയും പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടേയും ജീവിതം നശിപ്പിക്കാന്‍ നാട്ടുജന്മിമാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരക്കാര്‍ ഇവിടെ ജോലിചെയ്യുന്നവര്‍ കൂലിക്കുപകരം മദ്യമാണ് നല്‍കുന്നത്. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് തോമസ് ഐസക്ക് പറഞ്ഞു.
പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള ഇടപെടലുകളില്‍ സര്‍ക്കാരിന് ചിലവീഴ്ചകള്‍ പറ്റിയിട്ടുണ്ട് ഇത് ഉടന്‍ പരിഹരിക്കും.ഒപ്പം തിരുത്തല്‍ വരുത്തേണ്ടതും പൂര്‍ത്തിയാക്കേണ്ടതുമായ കാര്യങ്ങള്‍ ഇത്തരക്കാരും ചെയ്യണമെന്നും ധനമന്ത്രി പറഞ്ഞു.അഞ്ചുവര്‍ഷത്തിനുള്ളില്‍ വീടില്ലാത്ത ഒരു പട്ടികവര്‍ഗ്ഗക്കാരനും കേരളത്തില്‍ ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനല്‍കി.
ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനല്‍കുമാര്‍ അദ്ധ്യക്ഷതവഹിച്ചു ജില്ലാപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റിചെയര്‍മാന്‍ കെ.ടി.മാത്യൂ,ജില്ലാപഞ്ചായത്തംഗം പി.എ.ജുമൈലത്ത്,പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.ഡി.പ്രിയേഷ്‌കുമാര്‍,ഇന്ദിരാതിലകന്‍,തങ്കമണി ഗോപിനാഥ്,കവിത ഹരിദാസ്,ജയലാല്‍,ബ്ലോക്കുപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.സ്‌നേഹജന്‍,സംസ്ഥാനപട്ടികവര്‍ഗ്ഗ ഉപദേശകസമിതിയംഗം യു.ഗോപി,ജി.രാധാകൃഷ്ണന്‍,ആര്‍.ഹരിനാഥ് എന്നിവര്‍പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."