''രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളി, ഭീഷണിപ്പെടുത്തി നഗ്നവീഡിയോ ചിത്രീകരിച്ചു''- മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ആദ്യ പരാതിക്കാരി
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്ന് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരി. രാഹുലിന്റെ ജാമ്യത്തെ എതിര്‍ത്ത് അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്. താന്‍ നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി നഗ്‌നവീഡിയോ ചിത്രീകരിച്ചുവെന്നും യുവതി ആരോപിച്ചു.
വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണിലുണ്ട്. പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ നഗ്ന വീഡിയോ പുറത്തുവിടുമെന്ന് ഭയക്കുന്നു. വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങളുള്ള സ്ത്രീകളെ വശീകരിച്ച് ഗര്‍ഭിണിയാക്കി ഉപേക്ഷിക്കുകയാണ് രാഹുല്‍ ചെയ്യുന്നതെന്നും ദേഹത്തുണ്ടായ മുറിവുകളുടെ ഫോട്ടോയും സത്യവാങ്മൂലത്തിനൊപ്പം പരാതിക്കാരി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഗര്‍ഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയാണെന്നും സുഹൃത്ത് ജോബി എത്തിച്ച ഗുളികകള്‍ കഴിച്ചത് വീഡിയോ കോളില്‍ കണ്ട് രാഹുല്‍ ഗുളിക കഴിച്ചെന്ന് ഉറപ്പാക്കിയെന്നും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു.
പത്തോളം ഇരകളുണ്ടെന്നാണ താന്‍ മനസിലാക്കുന്നതെന്നും ജാമ്യം നല്‍കുന്നത് തന്റെ ജീവന് ഭീഷണിയുണ്ടാക്കുമെന്നും പരാതിക്കാരി പറയുന്നു.
കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് എതിര്‍പ്പുമായി അതിജീവിത രംഗത്തെത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥിരം കുറ്റവാളിയാണെന്നും സമാന സ്വഭാവമുള്ള രണ്ട് കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എസ്.ഐ.ടി കോടതിയെ അറിയിക്കും. ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
അതേസമയം, മൂന്നാം പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി പത്തനംതിട്ട സെഷന്‍സ് കോടതി. മറ്റന്നാള്‍ വാദം കേള്‍ക്കാനാണ് മാറ്റിയത്. എസ്.ഐ.ടിയുടെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. മറ്റന്നാള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാലാണ് കഴിഞ്ഞദിവസം രാഹുല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
The first complainant in a rape case has strongly opposed the anticipatory bail plea of MLA Rahul Mankootathil, describing him as a “brutal sexual offender.” In an affidavit submitted before the Kerala High Court, the survivor alleged that she was sexually assaulted, threatened, and forced to record nude videos.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."