സൗരോര്‍ജത്തിന് മുന്‍തൂക്കം;ബഹ്‌റൈന്‍ ഊര്‍ജ നയത്തില്‍ മാറ്റം
ബഹ്‌റൈന്‍: ബഹ്‌റൈനില്‍ വൈദ്യുതി-ഊര്‍ജ മേഖല കൂടുതല്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ രീതിയിലേക്ക് മാറ്റുന്നതിനുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കുന്നു. ദീര്‍ഘകാല വികസനവും ഊര്‍ജ സുസ്ഥിരതയും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
1930ല്‍ മനാമയില്‍ ആരംഭിച്ച വൈദ്യുതി സേവനം പിന്നീട് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് വികസിപ്പിക്കപ്പെട്ടു. ജനസംഖ്യ വര്‍ധിച്ചതിനും വ്യവസായ ആവശ്യങ്ങള്‍ കൂടിയതിനുമൊപ്പം വൈദ്യുതി ഉത്പാദനവും വിതരണ സംവിധാനങ്ങളും ശക്തിപ്പെടുത്തി. ഇതിന്റെ ഭാഗമായി അല്‍ ജസ്‌റ 400 കെവി ട്രാന്‍സ്മിഷന്‍ സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാക്കി. ഇതോടെ രാജ്യത്തെ വൈദ്യുതി ശൃംഖല കൂടുതല്‍ സ്ഥിരതയുള്ളതാകും.
സൗരോര്‍ജത്തിന് വലിയ പ്രാധാന്യമാണ് പുതിയ പദ്ധതികളില്‍ നല്‍കുന്നത്. 2035 ഓടെ രാജ്യത്തിന്റെ മൊത്തം വൈദ്യുതി ഉത്പാദനത്തില്‍ കുറഞ്ഞത് 20 ശതമാനം സൗരോര്‍ജം ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൊതുസ്ഥലങ്ങള്‍, പുതിയ വികസന പദ്ധതികള്‍ എന്നിവിടങ്ങളില്‍ സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കും.
അതേസമയം, സ്മാര്‍ട്ട് ഗ്രിഡ് സംവിധാനങ്ങളും ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ച് വൈദ്യുതി നഷ്ടം കുറയ്ക്കാനും വിതരണ സംവിധാനം മെച്ചപ്പെടുത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നു. ഉപഭോക്താക്കള്‍ക്ക് സ്ഥിരവും സുരക്ഷിതവുമായ വൈദ്യുതി ലഭ്യമാക്കുന്നതിനൊപ്പം പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ശുദ്ധ ഊര്‍ജത്തിലേക്കുള്ള ഈ നീക്കം, ബഹ്‌റൈന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഒരുപോലെ ഗുണകരമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Bahrain is strengthening its power sector with a focus on clean and sustainable energy, giving priority to solar power, modern transmission systems, and smart grid technologies as part of its long-term development plans.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."