HOME
DETAILS

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്

  
Web Desk
January 21, 2026 | 11:18 AM

shinzo-abe-assassination-case-life-imprisonment-for-tetsuya-yamagami

ടോക്യോ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ടെറ്റ്സുയ യമഗാമി (45) ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ജപ്പാന്‍ കോടതി. 2022-ല്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്. 

'യുദ്ധാനന്തര ചരിത്രത്തിലെ അഭൂതപൂര്‍വവും സമൂഹത്തിലുണ്ടായ അതീവഗുരുതരവുമായ സംഭവം' എന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ കൊലപാതകത്തെ വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ കൊലപാതകിക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

2022 ജൂലൈ എട്ടിന് പടിഞ്ഞാറന്‍ ജപ്പാനിലെ നരാ പട്ടണത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്ന ആബെയ്ക്ക് പിന്നില്‍ നിന്നാണ് വെടിയേറ്റത്. അടിയന്തര ചികിത്സയക്കായി അദ്ദേഹത്തെ ഉടന്‍ തന്നെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. 

ജപ്പാന്‍ നാവികസേനയിലെ മുന്‍ അംഗമായ പ്രതി ടെറ്റ്‌സുയ യമഗാമിയെ സംഭവസ്ഥലത്തുവച്ച് തന്നെ പൊലിസ് അറസ്റ്റ് ചെയ്തു. സ്വന്തമായി നിര്‍മിച്ച തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത് എന്ന് പ്രതി സമ്മതിച്ചിരുന്നു.

 

A Japanese court has sentenced Tetsuya Yamagami (45), the man convicted of assassinating former Prime Minister Shinzo Abe, to life imprisonment. Abe was shot dead in 2022 while delivering a speech during an election campaign event, shocking Japan and the international community.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  3 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  3 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  3 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  3 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  3 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  3 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  3 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  3 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  3 days ago