HOME
DETAILS

ഗസ്സയില്‍ ഇസ്‌റാഈലിന്റെ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ വീണ്ടും

  
Web Desk
January 21, 2026 | 3:50 PM

Israel Orders Gaza Families to Move Forced Evacuation Since Ceasefire

 

ഖാന്‍ യൂനിസ്: തെക്കന്‍ ഗസ്സയിലെ ഫലസ്തീനി കുടുംബങ്ങളോട് വീടൊഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍ അധിനിവേശ സൈന്യം. ഖാന്‍ യൂനിസിന് കിഴക്കുള്ള ബനീ സുഹൈല മേഖലയിലെ അല്‍റെഖബ് പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടാണ് സൈന്യം ലഘുലേഖകള്‍ വിതരണം ചെയ്തത്. പ്രദേശം സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും നിങ്ങള്‍ ഉടന്‍ തന്നെ ഇവിടം വിട്ടുപോകണമെന്നും അറബി, ഹീബ്രു, ഇംഗ്ലീഷ് ഭാഷകളില്‍ എഴുതിയ ലഘുലേഖകളിലൂടെ ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്‌റാഈല്‍ സൈന്യം പിന്‍വാങ്ങിയ അതിര്‍ത്തിരേഖയയായ യെല്ലോ ലൈനില്‍പ്പെട്ട പ്രദേശമാണിത്. വെടിനിര്‍ത്തലിന് ശേഷം സൈന്യം ഓരോ തവണയും ഈ രേഖ 120 മുതല്‍ 150 മീറ്റര്‍ വരെ ഉള്ളിലേക്ക് നീക്കി ഗസ്സയുടെ കൂടുതല്‍ ഭാഗങ്ങള്‍ കൈവശപ്പെടുത്തുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ഒക്ടോബറില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് സൈന്യത്തിന്റെ നടപടി. 
വെടിനിര്‍ത്തലിന് ശേഷം ഖാന്‍ യൂനിസ് മേഖലയില്‍ സയണിസ്റ്റ് സൈന്യം അഞ്ച് തവണ അതിര്‍ത്തി വ്യാപിപ്പിച്ചതായും ഇതുമൂലം ഏകദേശം 9,000 പേര്‍ക്ക് വീടൊഴിയേണ്ടി വന്നതായും ഗസ്സ മാധ്യമ വിഭാഗം അറിയിച്ചു. പുതിയ ഉത്തരവ് 3,000ത്തോളം പേരെ ബാധിക്കും.
എന്നാല്‍ ഇത് നിര്‍ബന്ധിത ഒഴിപ്പിക്കല്‍ അല്ലെന്നും കരാര്‍ പ്രകാരമുള്ള അതിര്‍ത്തിരേഖ മറികടക്കാതിരിക്കാന്‍ ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് മാത്രമാണെന്നുമാണ് അധിനിവേശവൃത്തങ്ങള്‍ പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടം നടപ്പാക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ നീക്കം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഔദ്യോഗിക കത്തുകള്‍ ഇനി വേഗത്തില്‍; ജസ്റ്റിസ് മന്ത്രാലയത്തിന്റെ പുതിയ 'ഇന്‍സ്റ്റന്റ് ലെറ്റര്‍' സേവനം

bahrain
  •  3 hours ago
No Image

ചൂടിൽ വെന്തുരുകി ലോകം; കൃത്രിമ മഴ പെയ്യിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരുത്താക്കി യുഎഇ

uae
  •  7 hours ago
No Image

വീട്ടുജോലി തൊഴിലാളികളുടെ അവകാശങ്ങള്‍ മാനിക്കണം: ഒമാന്‍ തൊഴില്‍ വകുപ്പ് മന്ത്രി

oman
  •  7 hours ago
No Image

കാമുകിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി കടത്താൻ ശ്രമം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് കുവൈത്ത് അപ്പീൽ കോടതി

Kuwait
  •  7 hours ago
No Image

ഇന്ത്യക്കായി അവൻ 45 വയസ്സ് വരെ കളിക്കും: മുൻ ന്യൂസിലാൻഡ് താരം

Cricket
  •  7 hours ago
No Image

പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി നല്‍കിയില്ല; തര്‍ക്കം, പിന്നാലെ അടിപിടി; ഹോട്ടല്‍ ഉടമയ്ക്കും ഭാര്യയ്ക്കും പരുക്ക്

Kerala
  •  7 hours ago
No Image

ഒമാനില്‍ തൊഴില്‍ നിയമലംഘനം; 31,000-ത്തിലേറെ പേര്‍ക്ക് നടപടി

oman
  •  7 hours ago
No Image

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്

International
  •  8 hours ago
No Image

ദീപകിന്റെ ആത്മഹത്യ: ഷിംജിത അറസ്റ്റില്‍, പിടിയിലായത് ബന്ധുവിന്റെ വീട്ടില്‍ നിന്ന്

Kerala
  •  9 hours ago
No Image

ദര്‍ഗക്ക് നേരെ പ്രതീകാത്മക അമ്പെയ്ത്തുമായി ഹിന്ദുത്വ നേതാവ്, കയ്യടിച്ച് ജയ്ശ്രീറാം മുഴക്കി അനുയായികള്‍; കേസെടുത്ത് കര്‍ണാടക പൊലിസ് 

National
  •  9 hours ago