HOME
DETAILS

ഔദ്യോഗിക കത്തുകള്‍ ഇനി വേഗത്തില്‍; ജസ്റ്റിസ് മന്ത്രാലയത്തിന്റെ പുതിയ 'ഇന്‍സ്റ്റന്റ് ലെറ്റര്‍' സേവനം

  
January 21, 2026 | 3:38 PM

bahrain justice ministry instant official letters service




ബഹ്‌റൈന്‍: ബഹ്‌റൈനില്‍ ജസ്റ്റിസ്, ഇസ്ലാമിക് കാര്യങ്ങള്‍, വഖ്ഫ് മന്ത്രാലയം 'ഇന്‍സ്റ്റന്റ് ലെറ്റര്‍' എന്ന പുതിയ സേവനം ആരംഭിച്ചു. മൈനേഴ്‌സ് അഫയേഴ്‌സ് വിഭാഗത്തിലൂടെയാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ഇതോടെ പല തരത്തിലുള്ള ഔദ്യോഗിക കത്തുകളും സര്‍ട്ടിഫിക്കറ്റുകളും കാത്തിരിപ്പ് കൂടാതെ ലഭ്യമാകും.

സേവനകേന്ദ്രത്തില്‍ നേരിട്ട് എത്തുകയോ ബഹ്‌റൈന്‍.ബിഎച്ച് എന്ന ഇഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കുകയോ ചെയ്യാം. അപേക്ഷ അംഗീകരിച്ചാല്‍, രേഖകള്‍ ഉടന്‍ തന്നെ കൈപ്പറ്റാന്‍ സാധിക്കും. ഇതോടെ നീണ്ട നടപടിക്രമങ്ങളും അനാവശ്യമായ വൈകിപ്പുകളും ഒഴിവാക്കാനാകും.

സാമ്പത്തിക അവകാശങ്ങള്‍, ധനസഹായവുമായി ബന്ധപ്പെട്ട കത്തുകള്‍, സ്വത്ത് ഇടപാടുകള്‍, ടൈറ്റില്‍ ഡീഡ് കൈപ്പറ്റല്‍, വൈദ്യുതി-ജല അക്കൗണ്ട് തുറക്കല്‍ അല്ലെങ്കില്‍ അടയ്ക്കല്‍, വാഹനവും വാണിജ്യ രജിസ്‌ട്രേഷനും സംബന്ധിച്ച രേഖകള്‍, കേസ് സംബന്ധമായ സര്‍ട്ടിഫിക്കറ്റുകള്‍, ഗാര്‍ഡിയന്‍ഷിപ്പ് നില വ്യക്തമാക്കുന്ന രേഖകള്‍ എന്നിവ ഈ സേവനത്തില്‍ ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ലളിതവും വേഗത്തിലുള്ളതുമാക്കുന്നതിനുള്ള ഡിജിറ്റല്‍ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് ഈ പുതിയ സംവിധാനം ആരംഭിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

 

The Bahrain Ministry of Justice, Islamic Affairs and Waqf has launched an instant official letters service under the Minors Affairs Administration, allowing beneficiaries to receive approved documents quickly through service centres or the eGovernment portal, as part of efforts to simplify procedures and improve service efficiency.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂടിൽ വെന്തുരുകി ലോകം; കൃത്രിമ മഴ പെയ്യിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരുത്താക്കി യുഎഇ

uae
  •  7 hours ago
No Image

വീട്ടുജോലി തൊഴിലാളികളുടെ അവകാശങ്ങള്‍ മാനിക്കണം: ഒമാന്‍ തൊഴില്‍ വകുപ്പ് മന്ത്രി

oman
  •  7 hours ago
No Image

കാമുകിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി കടത്താൻ ശ്രമം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് കുവൈത്ത് അപ്പീൽ കോടതി

Kuwait
  •  7 hours ago
No Image

ഇന്ത്യക്കായി അവൻ 45 വയസ്സ് വരെ കളിക്കും: മുൻ ന്യൂസിലാൻഡ് താരം

Cricket
  •  7 hours ago
No Image

പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി നല്‍കിയില്ല; തര്‍ക്കം, പിന്നാലെ അടിപിടി; ഹോട്ടല്‍ ഉടമയ്ക്കും ഭാര്യയ്ക്കും പരുക്ക്

Kerala
  •  7 hours ago
No Image

ഒമാനില്‍ തൊഴില്‍ നിയമലംഘനം; 31,000-ത്തിലേറെ പേര്‍ക്ക് നടപടി

oman
  •  7 hours ago
No Image

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്

International
  •  8 hours ago
No Image

ദീപകിന്റെ ആത്മഹത്യ: ഷിംജിത അറസ്റ്റില്‍, പിടിയിലായത് ബന്ധുവിന്റെ വീട്ടില്‍ നിന്ന്

Kerala
  •  9 hours ago
No Image

ദര്‍ഗക്ക് നേരെ പ്രതീകാത്മക അമ്പെയ്ത്തുമായി ഹിന്ദുത്വ നേതാവ്, കയ്യടിച്ച് ജയ്ശ്രീറാം മുഴക്കി അനുയായികള്‍; കേസെടുത്ത് കര്‍ണാടക പൊലിസ് 

National
  •  9 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാര്‍, മുരാരി ബാബു, ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  9 hours ago